Image

കുവൈറ്റില്‍ മന്ത്രി അനൂപ്‌ ജേക്കബിനു സ്വീകരണം

സിദ്ധിഖ്‌ വലിയകത്ത്‌ Published on 27 September, 2012
കുവൈറ്റില്‍ മന്ത്രി അനൂപ്‌ ജേക്കബിനു സ്വീകരണം
കുവൈറ്റ്‌: പ്രവാസി കേരള കോണ്‍ഗ്രസ്‌ -ജേക്കബ്‌ കുവൈറ്റ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ്‌ - ജേക്കബ്‌ വിഭാഗം നേതാവും കേരള ഭക്ഷ്യ- സിവില്‍ സപ്ലൈസ്‌, രജിസ്‌ട്രേഷന്‍ മന്ത്രിയുമായ അനൂപ്‌ ജേക്കബിനു സ്വീകരണവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു.

ഫാഹഹീല്‍ കോഹിന്നൂര്‍ ഓഡിറ്റോറിയത്തില്‍ സെപ്‌റ്റംബര്‍ 29ന്‌ (ശനി) രാവിലെ 11 ന്‌ നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്‌ഥാന വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ കുന്നപ്പുഴ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ കുവൈറ്റിലെ വിവിധ യുഡിഎഫ്‌ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
കുവൈറ്റില്‍ മന്ത്രി അനൂപ്‌ ജേക്കബിനു സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക