Image

ദോഹയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു

Published on 27 September, 2012
ദോഹയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു
ദോഹ: പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞ്‌ വീണു മരിച്ചു. എറണാകുളം നോര്‍ത്ത്‌ പറവൂര്‍ ഏഴിക്കര സ്വദേശി പരേതനായ എടപ്പുറത്ത്‌ അശ്വതിയില്‍ അശ്വിനി കുമാര്‍ (52) ആണ്‌ കഴിഞ്ഞ ദിവസം രാവിലെ കോര്‍ണിഷില്‍ പ്രഭാത സവാരിക്കിടെ കുഴഞ്ഞു വീണു മരിച്ചത്‌. ദോഹയിലെ പ്രമുഖ കമ്പനിയില്‍ മാനേജറായി ജോലി ചെയ്‌തു വരികയായിരുന്നു.

ഭാര്യ: രതി, മകന്‍ ഉണ്ണിനാരായണന്‍ അമേരിക്കയില്‍ എഞ്ചിനീയറിങ്‌ വിദ്യാര്‍ഥിയാണ്‌. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെക്ക്‌ കൊണ്ടുപോകും. ഇന്ന്‌ വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ ഹമദ്‌ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കാണുന്നതിന്‌ സന്ദര്‍ശകര്‍ക്ക്‌ അവസരമുണ്ടായിരിക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
ദോഹയില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക