കന്യാസ്‌ത്രീയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി
VARTHA
18-Aug-2011
VARTHA
18-Aug-2011

കോവളം: ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കന്യാസ്‌ത്രീയുടെ മരണത്തില്‍ ദുരൂഹത.
പോലീസ് അന്വേഷണം ആരംഭിച്ചു. പൂങ്കുളത്തെ ഹോളി സ്‌പിരിറ്റ് കോണ്‍വന്റിന്റെ
വളപ്പിലെ ജലസംഭരണിയിലാണു സിസ്‌റ്റര്‍ മേരി ആന്‍സി (48)യെ മരിച്ച നിലയില്‍ ഇന്നലെ
രാവിലെ കണ്ടെത്തിയത്.മരണം സംബന്ധിച്ചു ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നത
പൊലീസ് ഉദ്യോഗസ്‌ഥരടക്കമുള്ളവര്‍ എത്തി അന്വേഷണമാരംഭിച്ചു. കോട്ടയം കല്ലറ
മാന്‍വട്ടം പുലിപ്ര വീട്ടില്‍ പാപ്പച്ചന്‍- ത്രേസ്യാമ്മ ദമ്പതികളുടെ മൂത്തമകളായ
മേരി ആന്‍സി 25 വര്‍ഷമായി ഇവിടെ സേവനമനുഷ്‌ഠിക്കുകയാണ്.
കോണ്‍വന്റിനു കീഴില്‍ പാലപ്പൂരിലുള്ള ഹോളിക്രോസ് എല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്നു.

ചൊവ്വാഴ്‌ച രാത്രി ആഹാരം കഴിച്ച് ഉറങ്ങാന്‍ പോയ ഇവരെ രാവിലെ
കാണാതായതിനെത്തുടര്‍ന്നു മറ്റു കന്യാസ്‌ത്രീകള്‍ നടത്തിയ അന്വേഷണത്തിലാണു
ജലസംഭരണിയില്‍ മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു.
കുറച്ചു ദിവസമായി ഉറക്കമില്ലാത്തതില്‍ സിസ്‌റ്റര്‍ മേരി അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നതായി മറ്റു കന്യാസ്‌ത്രീകള്‍ പൊലീസിനോടു പറഞ്ഞു. ജലസംഭരണിയുടെ രണ്ടു കോണ്‍ക്രീറ്റ് അടപ്പുകളില്‍ ഒന്ന് നീക്കിവച്ച നിലയിലായിരുന്നു. 12 അടി ആഴമുള്ള സംഭരണിയില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു.
ദേഹപരിശോധനയില്‍ മുറിവുള്‍പ്പെടെ സംശയകരമായതൊന്നും കണ്ടെത്തിയില്ലെന്നു പൊലീസ് അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments