Image

ബഹ്‌റൈനില്‍ വാഹനാപകടം; മലയാളി കുടുംബത്തിന് 42 ലക്ഷം നഷ്ടപരിഹാരം

Published on 26 September, 2012
ബഹ്‌റൈനില്‍ വാഹനാപകടം; മലയാളി കുടുംബത്തിന് 42 ലക്ഷം നഷ്ടപരിഹാരം
മനാമ: ബഹ്‌റൈനില്‍ വാഹനമിടിച്ചു മരിച്ച മലയാളിയുടെ കുടുംബത്തിന് 79,558 അമേരിക്കന്‍ ഡോളര്‍   (ഏകദേശം 41,76,795 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ബഹ്‌റൈന്‍ കോടതി ഉത്തരവ്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി റെജി പാലോട്ടിന്റെ (36) കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2010 ഫെബ്രുവരിയില്‍ റെജി വാഹനമിടിച്ചു മരിച്ചത്. 

അഥാരി പാര്‍ക്കിന് എതിര്‍വശത്തുള്ള ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേ മുറിച്ചു കടന്നപ്പോഴാണ് റെജിയെ വാഹനമിടിച്ചത്. ഇവിടെ അല്‍ ബാഹര്‍ ഇന്‍ഡസ്ട്രിയല്‍ മെയിന്റനന്‍സ് വര്‍ക്ക്‌സില്‍ ജോലി നോക്കുകയായിരുന്നു റെജി. ഗള്‍ഫ് യൂണിയന്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക