Image

അതുല്യ പ്രതിഭയ്‌ക്ക്‌ കുവൈറ്റ്‌ മലയാളികളുടെ സ്‌മരണാഞ്‌ജലി

സലിം കോട്ടയില്‍ Published on 26 September, 2012
അതുല്യ പ്രതിഭയ്‌ക്ക്‌ കുവൈറ്റ്‌ മലയാളികളുടെ സ്‌മരണാഞ്‌ജലി
കുവൈറ്റ്‌: അന്തരിച്ച നടന്‍ തിലകന്‌ കുവൈറ്റ്‌ മലയാളികള്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. കേരള ആര്‍ട്ട്‌ ലവേര്‍സ്‌ അസോസിയേഷന്‍ - കല കുവൈറ്റ്‌ നേതൃത്വത്തില്‍ അബാസിയ കല സെന്ററിലാണ്‌ അനുശോചന യോഗം നടന്നത്‌. കല കുവൈറ്റ്‌ കല വിഭാഗം സെക്രട്ടറി ദിലിപ്‌ നടേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

വാക്കുകളുടെ വിവരണങ്ങള്‍ക്കു അതീതമായിരുന്നു നടന്‍ തിലകന്റെ നടന രംഗത്തെ സംഭാവനകള്‍ എന്ന്‌ അനുശോചന പ്രമേയം അവതരിപ്പിച്ച്‌്‌ ദിലിപ്‌ പറഞ്ഞു. കലഹിച്ചും സമരസപ്പെടാത്ത രീതികൊണ്‌ടും വേറിട്ട നിന്ന അതുല്യ പ്രതിഭയായിരുന്നു തിലകനെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ കെ.വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി വിവിധ സംഘടന സാരഥികളായ അബ്ദുള്‍ ഫാത്ത തൈയില്‍, നാടക പ്രവര്‍ത്തന രംഗത്തെ തിലകന്‍ എന്ന സംവിധായകന്റെ കഴിവുകള്‍ ഓര്‍മ്മപ്പെടുത്തി നാടക പ്രവര്‍ത്തകന്‍ ബാബു ജി. ബത്തേരി, അയനം റിയാസ്‌, റസാക്ക്‌ പയ്യോളി, ടി.കെ. കണ്ണന്‍, പീറ്റര്‍, ജെ. ആല്‍ബര്‍ട്ട്‌, ജേക്കബ്‌ ചണ്ണപ്പേട്ട, സാം പൈനുംമൂട്‌, പ്രിന്‍സ്‌ടന്‍, ജോയിന്റ്‌ സെക്രട്ടറി സുദര്‍ശനന്‍ കളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനു സ്വാഗതം ആശംസിച്ച്‌ കല കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി സജി തോമസ്‌ മാത്യു നന്ദി പറഞ്ഞു.
അതുല്യ പ്രതിഭയ്‌ക്ക്‌ കുവൈറ്റ്‌ മലയാളികളുടെ സ്‌മരണാഞ്‌ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക