Image

റുവൈസ്‌ ഏരിയ സിഎച്ച്‌ സെന്റര്‍ ഫണ്ട്‌ കൈമാറി

ജാഫറലി പാലക്കോട്‌ Published on 26 September, 2012
റുവൈസ്‌ ഏരിയ സിഎച്ച്‌ സെന്റര്‍ ഫണ്ട്‌ കൈമാറി
ജിദ്ദ: റുവൈസ്‌ ഏരിയ കെഎംസിസി സിഎച്ച്‌ സെന്ററിന്‌ വേണ്ടി സമാഹരിച്ച 138000 രൂപ കൈമാറി. റുവൈസ്‌ അല്‍ നൂര്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ റുവൈസ്‌ ഏരിയ പ്രസി.ചെമ്പന്‍ അബ്ദുവില്‍ നിന്നും സെന്‍ട്രല്‍ കമ്മറ്റി വൈസ്‌ പ്രസിഡന്റ്‌ സഹല്‍ തങ്ങള്‍ ഏറ്റുവാങ്ങി. യോഗം സഹല്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത്‌ റുവൈസ്‌ ഏരിയ നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയവും മഹത്തരവും ആണെന്ന്‌ അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജഹ്‌ഫര്‍ വാഫി മുഖ്യ പ്രഭാഷണം നടത്തി. വി.സി.മുഹമ്മദ്‌, എന്‍.പി.മുഹമ്മദലി, മുഹല്‍ര്‍ തങ്ങള്‍, മുസ്‌തഫ ജന്നാത്ത്‌, സുള്‍ഫിക്കര്‍ ഒതായി, ഇസ്‌മയില്‍ കണ്ണൂര്‍, ചെമ്പന്‍ മുസ്‌തഫ, സിറാജ്‌ ഹുദവി, സിദ്ദീക്ക്‌ കാര, മജീദ്‌ ഷൊര്‍ണൂര്‍, പി.എം.അബൂബക്കര്‍ എന്നിവര്‍ ഫണ്ട്‌ സമാഹരണത്തിന്‌ നേതൃത്വം നല്‍കി. ചെമ്പന്‍ അബ്ദു സാഹിബ്‌ അദ്യക്ഷത വഹിച്ചു. റഫീക്ക്‌ പന്താരങ്ങാടി സ്വാഗതവും സിയാദ്‌ നാലകത്ത്‌ നന്ദിയും പറഞ്ഞു.
റുവൈസ്‌ ഏരിയ സിഎച്ച്‌ സെന്റര്‍ ഫണ്ട്‌ കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക