Image

ജയറാം നായകനാകുന്ന മാന്ത്രികന്‍

Published on 25 September, 2012
ജയറാം നായകനാകുന്ന മാന്ത്രികന്‍
പൊട്ടിച്ചിരിയുടെ മുഹൂര്‍ത്തങ്ങളുമായി സംവിധായകന്‍ അനില്‍ കടന്നുവരുന്നു. ചിത്രം മാന്ത്രികന്‍. മാന്ത്രികനില്‍ ജയറാം വീണ്ടും നായകനാകുന്നു. രാജന്‍ കിരിയത്താണ് തിരക്കഥ രചിക്കുന്നത്.

കൂര്‍ഗിലെ പ്രശസ്തമായ ഷേണായ് മന്ദിരത്തിലാണ് കഥ നടക്കുന്നത്. വര്‍ഷങ്ങളായി രത്‌നവ്യാപാരം നടത്തുന്നവരാണ് ഷേണായ് ഗ്രൂപ്പ്. അവര്‍ നാലു സഹോദരങ്ങള്‍. ഇതില്‍ ഇളയ സഹോദരന്‍ ശ്രീധരഷേണായി ഒരു നിര്‍ധനകുടുംബത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചു. തറവാടിന്റെ അന്തസിനു നിരക്കാത്ത ഈ പ്രണയബന്ധത്തെ തകര്‍ക്കാന്‍ ആ സാധു പെണ്‍കുട്ടിയെ മൂത്ത സഹോദരങ്ങള്‍ കൊന്നു. അതില്‍ മനംനൊന്ത് ശ്രീധരഷേണായിയും ആത്മാഹൂതി നടത്തി. ആ പെണ്‍കുട്ടി യക്ഷിയായി മാറി. തന്റെ പ്രതികാരനടപടികള്‍ തുടങ്ങി. ഏതാനുംപേരെ കൊന്നു. ഇനിയൊരു മംഗളകര്‍മ്മം ഈ തറവാട്ടില്‍ നടക്കരുതെന്നായിരുന്നു അവള്‍ കല്‍പിച്ചത്. സംഭവം ൗരവമായതോടെ മഹാമാന്ത്രികനായ മണപ്പള്ളി ഭട്ടതിരിപ്പാടിനെക്കൊണ്ട് യക്ഷിയെ തളച്ച് ആവാഹിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം ഷേണായ് മന്ദിറില്‍ ഒരു മംഗളകര്‍മ്മം അരങ്ങേറുന്നതിനിടയില്‍ യക്ഷി പുറത്തുചാടി. പ്രതികാര നടപടികള്‍ തുടങ്ങി. യക്ഷിയെ തളയ്ക്കാന്‍പറ്റിയ മാന്ത്രികന്മാര്‍ ആരുമില്ലാതെ വന്ന സാഹചര്യത്തിലാണ് മണപ്പള്ളി ഭട്ടതിരിപ്പാടിന്റെ മകന്‍ മുകുന്ദനുണ്ണിയെ കൊണ്ടുവരുന്നത്.

മുകുന്ദനുണ്ണി ചില തട്ടിപ്പും വെട്ടിപ്പുമൊക്കെയായി കഴിയുകയായിരുന്നു. ഷേണായ് മന്ദിറിലെത്തിയ മുകുന്ദനുണ്ണി അവിടെവച്ച് മാളു എന്ന പെണ്‍കുട്ടിയെക്കണ്ട് ഞെട്ടി. തുടര്‍ന്ന് ഷേണായ് മന്ദിറില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം.

പൂനം ബജ്‌വയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രമായ മാളുവിനെ അവതരിപ്പിക്കുന്നത്. 

ജയറാം നായകനാകുന്ന മാന്ത്രികന്‍ജയറാം നായകനാകുന്ന മാന്ത്രികന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക