Image

ഗള്‍ഫില്‍ മുന്ന്‌ പേര്‍ക്ക്‌ കൊരോനാ വൈറസ്‌; രണ്‌ട്‌ പേര്‍ മരിച്ചു, ഒരാള്‍ ചികില്‍സയില്‍

ജാഫറലി പാലക്കോട്‌ Published on 25 September, 2012
ഗള്‍ഫില്‍ മുന്ന്‌ പേര്‍ക്ക്‌ കൊരോനാ വൈറസ്‌; രണ്‌ട്‌ പേര്‍ മരിച്ചു, ഒരാള്‍ ചികില്‍സയില്‍
ജിദ്ദ: മാരകമായ രോഗം പരത്തുന്ന കൊരോനാ വൈറസ്‌ കണെ്‌ടത്തിയതായി സൗദി ആരോഗൃ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ മൂന്ന്‌ പേര്‍ക്ക്‌ കൊരോനാ വൈറസ്‌ പിടികൂടിയിട്ടുണ്‌ട്‌. ഇതില്‍ രണ്‌ട്‌ പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുകയും അവശേഷിക്കുന്നയാള്‍ ചികില്‍സയിലാണെന്നും മന്ത്രാലയം പറഞ്ഞു.

ഈവര്‍ഷത്തെ കാാവസ്ഥാ വൃതിയാനത്തിന്‌ സമയമടുത്തിരിക്കുന്ന സന്ദര്‍ഭവും പ്രതൃകിച്ച്‌ ഹജ്ജ്‌ സിസണ്‍ ആരംഭിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കൊരോനാ വൈറസ്‌ രോഗം കണെ്‌ടത്തിയത്‌ ആരോഗ്യ മന്ത്രാലയത്തിന്‌ വെല്ലുവിളിയായിതീര്‍ന്നിരിക്കുകയാണ്‌. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട്‌ പൊതുവെ തണുപ്പ്‌ കാലത്ത്‌ കണ്‌ടുവരുന്ന രോഗമാണ്‌ കൊറോനാ വൈറസ്‌. കൊറോനാ വൈറസ്‌ ആദ്യം കണെ്‌ടത്തിയ സൗദി പൗരനെ ജിദ്ദയിലെ ഒരാശുപത്രിയിലാണ്‌ ചികില്‍സിച്ചുവരുന്നത്‌. കൊറോനാ വൈറസ്‌ പിടികൂടിയതായി കണെ്‌ടത്തിയ രണ്‌ടാമനായ മറ്റൊരു സൗദി പൗരനെയും മറ്റൊരു ഗള്‍ഫ്‌ രാജ്യത്തെ പൗരനായ മൂന്നാമനേയും ചികില്‍സിച്ചത്‌ ലണ്‌ടനിലായിരുന്നു. ഈ രണ്‌ടുപേരുടേയും ജീവന്‍ രക്ഷിക്കാനാകാതെ കഴിഞ്ഞ ദിവസം മരണത്തിന്‌ കീഴടങ്ങി.

രോഗബാധിതര്‍ക്ക്‌ കൃതൃമായ ചികില്‍സ നല്‍കിയാല്‍ ഒരുപരിധിവരെ ജീവന്‍ രക്ഷിക്കാനാകും. പ്രധാനമായും യുവത്വത്തിലുള്ളവരുടെ കിഡ്‌നിയെയാണ്‌ രോഗം ബാധിക്കുന്നത്‌ എന്നതുകൊണ്‌ട്‌ ചികില്‍സിക്കാന്‍ താമസം നേരിടുന്നതാണ്‌ മരണത്തിനിടയാക്കുന്നത്‌.

എന്നല്‍ അത്യപൂര്‍വമായി മാത്രം കണ്‌ടുവരുന്ന രോഗമാണിതെന്നും കൂടുതല്‍ ഭയപ്പെടാനൊന്നുമില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ്‌, ഉംറ തുടങ്ങിയവ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര, വിദേശ തീര്‍ഥാടകര്‍ സൗദി ഗവണ്‍മെന്റ്‌ നിഷ്‌കര്‍ഷിക്കുന്ന പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുകയും ആരോഗ്യ പരിപാലന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണമെന്നും സൗദി ആരോഗൃ മന്ത്രാലയം പറഞ്ഞു. കൈകള്‍ എപ്പോഴും കഴുകി വൃത്തിയാക്കുകയും ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ പരമാവധി മാസ്‌ക്‌ ധരിക്കാനും ശ്രദ്ധിക്കണം.
ഗള്‍ഫില്‍ മുന്ന്‌ പേര്‍ക്ക്‌ കൊരോനാ വൈറസ്‌; രണ്‌ട്‌ പേര്‍ മരിച്ചു, ഒരാള്‍ ചികില്‍സയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക