Image

കോന്നി നിവാസി സംഗമം ഓണം ആഘോഷിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 25 September, 2012
കോന്നി നിവാസി സംഗമം ഓണം ആഘോഷിച്ചു
കോന്നി: കോന്നി നിവാസി സംഗമം ഓണം ആഘോഷിച്ചു. സെപ്‌റ്റംബര്‍ 21ന്‌ (വെള്ളി) രാവിലെ അബാസിയ യുണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന പരിപാടികള്‍ ഡോ. നമ്പുതിരി ഉദ്‌ഘാടനം ചെയ്‌തു. സാംകുട്ടി ജോര്‍ജ്‌, രാജു വര്‍ഗീസ്‌, ലാവണ്യ, മത്തായി വര്‍ഗീസ്‌, റെജി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

നവനീത്‌ വര്‍മ്മയുടെ സംഗീതകച്ചേരി, കുവൈറ്റ്‌ മെലഡീസിന്റെ ഗാനമേള, മിമിക്രി, മാവേലി, വള്ളംകളി, പൂക്കളം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി. വര്‍ഗീസ്‌ പുതുകുളങ്ങര, പ്രദീപ്‌, ലാവണ്യ, പ്രവീണ്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.
കോന്നി നിവാസി സംഗമം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക