Image

ഫോക്കസ്‌ കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 25 September, 2012
ഫോക്കസ്‌ കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
കുവൈറ്റ്‌: നീണ്‌ട 12 വര്‍ഷത്തെ പ്രവാസി ജീവിതത്തിനുശേഷം കേരളത്തിലേക്ക്‌ യാത്ര തിരിക്കുന്ന പി.കെ. ഫറൂഖിന്‌ ഫോറം ഓഫ്‌ കാഡ്‌ യൂസേഴ്‌സ്‌ ഹൃദ്യമായ യാത്രയയപ്പ്‌ നല്‍കി. ഫോക്കസ്‌ മംഗഫ്‌ ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ പി.കെ. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ കാഡ്‌ യൂസേഴ്‌സിനിടയില്‍ ഫാറൂഖ്‌ നല്‍കിയ സഹായ സഹകരണങ്ങള്‍ വിലപ്പെട്ടതാണെന്നും എന്നെന്നും ഫോക്കസ്‌ കുവൈറ്റ്‌ അനുസ്‌മരിക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഫോക്കസ്‌ പ്രസിഡന്റ്‌ ശശി തോംസണ്‍ ഫോക്കസിന്റെ ഉപഹാരം ഫറൂഖിനു സമ്മാനിച്ചു. എം.എന്‍ സലിം, തോമസ്‌, മാത്യു തോമസ്‌, സൈമണ്‍ ബേബി, അലക്‌സാണ്‌ടര്‍ ഡാനിയേല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രസംഗിച്ചു. ചടങ്ങില്‍ ജോജി മാത്യു ചെറുവേലില്‍ സ്വാഗതവും വി.കെ. പ്രസാദ്‌ നന്ദിയും പറഞ്ഞു.
ഫോക്കസ്‌ കുവൈറ്റ്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക