Image

ഷാര്‍ജയില്‍ ഉമ്മന്‍ചാണ്ടിയുടെ മരുമകന്റെ ഫാക്‌ടറിയില്‍ വന്‍ അഗ്നിബാധ

Published on 25 September, 2012
ഷാര്‍ജയില്‍ ഉമ്മന്‍ചാണ്ടിയുടെ മരുമകന്റെ ഫാക്‌ടറിയില്‍ വന്‍ അഗ്നിബാധ
ഷാര്‍ജ: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകന്റെ ഫാക്‌ടറിയില്‍ വന്‍ അഗ്നിബാധയുണ്ടായി. കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍െറ ഭര്‍ത്താവ്‌ ലിയോ ഫിലിപ്പിന്‍െറ ഉടമസ്ഥതയിലുള്ളതാണ്‌ ഫാക്ടറി.

ഷാര്‍ജ വ്യവസായ മേഖല രണ്ടില്‍ അല്‍ സഫീര്‍ മെഡിക്കല്‍ സെന്‍ററിനും കോഹിനൂര്‍ ബേക്കറിക്കും സമീപത്തുള്ള അല്‍ ഖൊവാഹിര്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഇന്ന്‌ ഉച്ചക്ക്‌ 1.45ഓടെയാണ്‌ തീപിടിത്തമുണ്ടായത്‌. പെയിന്‍റ്‌ നിര്‍മാണത്തിനും ഫൈബര്‍ ഗ്‌ളാസ്‌ നിര്‍മാണത്തിനും ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയാണിത്‌. സിവില്‍ ഡിഫന്‍സ്‌ ഏറെ പണിപ്പെട്ടാണ്‌ തീ നിയന്ത്രണവിധേയമാക്കിയത്‌. മലയാളികളടക്കം 75ലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്‌. വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടിനെ തുടര്‍ന്നാണ്‌ തീ പിടിത്തമുണ്ടായതെന്ന്‌ സംഭവസമയത്ത്‌ കമ്പനിയില്‍ ഉണ്ടായിരുന്ന ചെയര്‍മാനും ലിയോ ഫിലിപ്പിന്‍െറ പിതാവുമായ തിരുവല്ല പുല്ലാട്‌ ഒവനാലില്‍ ഒ.സി ഫിലപ്പോസ്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

അപകടത്തെ കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ ഫോറന്‍സിക്‌ വിദഗ്‌ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഷാര്‍ജയില്‍ ഉമ്മന്‍ചാണ്ടിയുടെ മരുമകന്റെ ഫാക്‌ടറിയില്‍ വന്‍ അഗ്നിബാധ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക