Image

അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ തൃശൂര്‍ സ്വദേശിക്ക്‌ വിദ്യാര്‍ത്ഥിക്ക്‌ പുരസ്‌കാരം

Published on 24 September, 2012
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ തൃശൂര്‍ സ്വദേശിക്ക്‌ വിദ്യാര്‍ത്ഥിക്ക്‌ പുരസ്‌കാരം
മനാമ: അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ തൃശൂര്‍ സ്വദേശിക്ക്‌ വിദ്യാര്‍ത്ഥിക്ക്‌ പുരസ്‌കാരം. 2012ലെ മികച്ച യങ്‌ അസ്‌ട്രോണമി ഫോട്ടോഗ്രാഫര്‍ പുരസ്‌കാരമാണ്‌ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ 11ാം ക്‌ളാസ്‌ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ജിതിനെ തേടിയെത്തിയത്‌. കഴിഞ്ഞ നാലു വര്‍ഷമായി ഈ പുരസ്‌കാരം മറ്റാര്‍ക്കും ജതിന്‍ വിട്ടുകൊടുത്തിട്ടില്ല.

ആര്‍ട്ടികിലെ കൊടും തണുപ്പിനെ അതിജയിച്ച്‌ ജതിന്‍ നേടിയെടുത്ത ഈ വര്‍ഷത്തെ പുരസ്‌കാരത്തിന്‌ തിളക്കമേറെയാണ്‌. മൈനസ്‌ 30 ഡിഗ്രി വരെ തണുപ്പിനെ തൃണവത്‌കരിച്ചാണ്‌ ജതിന്‍ പുരസ്‌കാരത്തിന്‌ അര്‍ഹമാക്കിയ വര്‍ണ മനോഹര ആകാശക്കാഴ്‌ച `അറോറ ബോറിയാലിസ്‌' തന്‍െറ കാമറയില്‍ ഒപ്പിയെടുത്തത്‌. ലണ്ടനിലെ ഗ്രീനിച്ച്‌ റോമന്‍ ഒബ്‌സര്‍വേറ്ററി അസ്‌ട്രോണമി സെന്‍ററാണ്‌ അന്താരാഷ്ട്ര തലത്തില്‍ എല്ലാ വര്‍ഷവും പ്രപഞ്ചത്തിലെ അത്യപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നത്‌.

ഈ ഫോട്ടോക്കായുള്ള യാത്ര അതീവ അപകടം പിടിച്ചതായിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു അഛന്‍ പ്രേംജിത്ത്‌ നാരായണനുമൊത്തുള്ള ജതിന്‍െറ സാഹസിക യാത്ര. തണുപ്പെന്നു പറഞ്ഞാല്‍ ഊഹിക്കാവുന്നതിലപ്പുറത്തെ തണുപ്പ്‌. ഇത്ര തീവ്രമായ തണുപ്പ്‌ അുനഭവിച്ചു പരിചയമില്ലാത്തതിനാല്‍ 14കാരനായ ജതിന്‌ ഇത്‌ താങ്ങാനാകുമോയെന്ന ആശങ്ക സുഹൃത്തുക്കള്‍ പലരും പ്രകടിപ്പിച്ചെങ്കിലും വെച്ച കാല്‍ പിന്നോട്ടടിക്കുന്ന ചരിത്രം ഈ അഛനും മകനും ഇല്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ ഭൂമിയില്‍ കിട്ടുന്ന ഏറ്റവും നവീനമായ പ്രതിരോധ ആയുധങ്ങളുമായി യാത്ര പുറപ്പെടാന്‍ ഇവരെ പ്രേരിപ്പിച്ചത്‌ അതുവരെ ഭാവനയില്‍ മാത്രം കണ്ടിരുന്ന വര്‍ണ മനോഹര ആകാശക്കാഴ്‌ച കാമറയില്‍ പകര്‍ത്തുകയെന്ന തങ്ങളുടെ ചിരകാലാഭിലാഷം പൂവണിയിക്കുകയെന്നത്‌ മാത്രമായിരുന്നു. പുരസ്‌കാരം നേടുന്നതിന്‌ സാഹസത്തിന്‌ മുതിര്‍ന്നതല്ലെന്ന്‌ ചുരുക്കം. ഉത്തര ധ്രുവ പ്രദേശത്ത്‌ ആകാശത്ത്‌ കാണുന്ന അപൂര്‍വ പ്രതിഭാമാണിത്‌.

നിറ സങ്കലിതമായ പ്രകാശ ദീപ്‌തി (അറോറ ബോറിയാലിസ്‌) എന്നാണിതിനെ വിളിക്കുന്നത്‌. സൂര്യനില്‍നിന്ന്‌ പ്രവഹിക്കുന്ന ഇലക്ട്രോണുകളും പോസിറ്റീവ്‌ അയേണുകളും ഭൂമിയോട്‌ അടുക്കുമ്പോള്‍ കാന്തിക തീവ്രത കൂടുതലുള്ള ധ്രുവ പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കും. വൈവിധ്യ നിറങ്ങളില്‍ ഇതിന്‍െറ പ്രവാഹം കാണുകയെന്നാല്‍ പറഞ്ഞറിയിക്കാനാകാത്ത നിര്‍വൃതിയാണുണ്ടാക്കുക. പകല്‍ വെളിച്ചത്തില്‍ നിറങ്ങള്‍ ദൃശ്യമാകില്ല. മരം കോച്ചുന്ന തണുപ്പില്‍ രാത്രിയുടെ അന്ത്യയാമങ്ങള്‍ വരെ തപസ്സിരുന്നാണ്‌ അപൂര്‍വ ദൃശ്യം ടെലിസ്‌കോപ്പിന്‍െറ സഹായമില്ലാതെ തന്നെ ജതിന്‍ കാമറയില്‍ പകര്‍ത്തിയത്‌.
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തില്‍ തൃശൂര്‍ സ്വദേശിക്ക്‌ വിദ്യാര്‍ത്ഥിക്ക്‌ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക