Image

മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം പ്രശംസനീയം (ചാരുംമൂട്‌ ജോസ്‌)

Published on 22 September, 2012
മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം പ്രശംസനീയം (ചാരുംമൂട്‌ ജോസ്‌)
കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീക്ഷണവും പ്രവര്‍ത്തനശൈലിയും ഇന്നുവരെ ഭരിച്ചിട്ടുളള സകല മന്ത്രിമാരിലും ഒന്നാമതെത്തി അതീവ പ്രശംസപിടിച്ചുപറ്റിയിരിക്കുന്ന വാര്‍ത്തകള്‍ പതിപക്ഷത്തെ അലിഞ്ഞില്ലാതാക്കാനും, സ്വന്തം പാര്‍ട്ടിയില്‍ തന്നെ വളരെ അസൂയാലുക്കളേയും ഉളവാക്കുന്നു. ഇതേ പ്രവര്‍ത്തനശൈലി, എങ്ങും പതറാതെ, ആദര്‍ശം അടിയറ വെയ്‌ക്കാതെ വരുംവര്‍ഷങ്ങളില്‍ മുന്നോട്ടു പോയാല്‍ കേരളത്തെ വികസന വിരോധികളായ കത്തിചാമ്പലാക്കിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ്‌ ക്വട്ടേഷന്‍ സംഘത്തിന്റെ കിരാള കരങ്ങളില്‍ നിന്നും മോചിപ്പിച്ച്‌ ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍ സാധിക്കും.

കേരളത്തിന്റെ വികസന ജാതകം തന്നെ തിരുത്തിക്കുറിക്കുന്ന എമര്‍ജിംഗ്‌ കേരളയെ- അവഹേളിക്കുകയും, ഹര്‍ത്താലും അക്രമവും അഴിച്ചുവിട്ട്‌ വിദേശികളേയും നിക്ഷേപകരേയും നിരുത്സാഹപ്പെടുത്താനുമുതകുന്ന ഹര്‍ത്താവും ബന്ദും നടത്തി തടയിടാന്‍ കമ്യൂണിസ്റ്റ്‌ കാപാലികര്‍ ശ്രമിച്ചുവെങ്കിലും ജീവന്മരണ പോരാട്ടം നടത്തി കോടികളുടെ പദ്ധതികള്‍ക്ക്‌ ധാരണയാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തെ എല്ലാ സംസ്ഥാനങ്ങളേക്കാളും മുമ്പന്തിയില്‍ എത്തിക്കും എന്ന്‌ ആര്‍ക്കും സംശയംവേണ്ട.

ട്രാക്‌ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടറിനെതിരേ വിരോധവും, ലോകബാങ്ക്‌ വായ്‌പയ്‌ക്കെതിരേയും ബഹുമുഖ സമരം നടത്തിയ സിപിഎം പാര്‍ട്ടി പേരിനെങ്കിലും ഉള്ള ഗുണ്ടകളുമായി എമര്‍ജിംഗ്‌ കേരളയ്‌ക്കെതിരേയും നടത്തിയ സമരങ്ങള്‍, അക്രമങ്ങള്‍ വളര്‍ന്നുവരുന്ന അഭ്യസ്‌തവിദ്യരായ തൊഴിലില്ലാത്ത ജനങ്ങള്‍ പൊറുക്കില്ല. മറക്കില്ല. ഈ ക്വട്ടേഷന്‍ പാര്‍ട്ടിയെ ശവപ്പെട്ടിക്കുള്ളലാക്കി അവസാനത്തെ ആണിയും കയറ്റാന്‍ അധികസമയം വേണ്ടിവരില്ല. നിക്ഷേപക സംഘങ്ങള്‍ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ എമര്‍ജിംഗ്‌ കേരളയിലൂടെ വന്‍ പദ്ധതികള്‍ ഉറപ്പാക്കിയപ്പോള്‍ രോഷാകുലരായ, ഇളിഭ്യരായ കമ്യൂണിസ്റ്റുകാര്‍ മരണം വരെയും വികസന വിരോധികളായി വിഡ്‌ഢികളായി ചരിത്രത്തില്‍ നിലകൊള്ളട്ടെ!

പദ്ധതികള്‍ക്ക്‌ 90 ദിവസത്തിനുള്ളില്‍ അനുമതി കൊടുക്കുമെന്നും, ഒരിഞ്ചു ഭൂമി പോലും വില്‍ക്കാതെയും, എല്ലാ രണ്ടുവര്‍ഷത്തിലൊരിക്കല്‍ എമര്‍ജിംഗ്‌ കേരള കൊണ്ടുവന്ന്‌ ഇഞ്ചോടിഞ്ച്‌ യുദ്ധം ചെയ്‌ത്‌ കേരളത്തെ വികസിപ്പിച്ചെടുക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയ ഉമ്മന്‍ചാണ്ടിയെ കേരളം ഒരിക്കലും മറക്കില്ല.

കേരളം വളരെയേറെ വികസന സാധ്യതകളുള്ള നാടാണെന്ന്‌ കാനഡയും ബ്രിട്ടണും, ചൈനയും, ജപ്പാനും പ്രഖ്യാപിക്കുകയും, മുതല്‍മുടക്കി റോഡ്‌, റെയില്‍, ജലമാര്‍ഗ്ഗ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മുന്നോട്ടുവരികയും ചെയ്യുന്നത്‌ കണ്ടില്ലെന്നു നടിക്കാന്‍ ഏത്‌ കേരളീയനാണ്‌ സാധിക്കുന്നത്‌. വികസനങ്ങള്‍ വരട്ടെ! തൊഴിലവസരങ്ങള്‍ അതിവേഗം കടന്നുവരട്ടെ! കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍, കൊലപാതകങ്ങള്‍ക്ക്‌ പിന്നറയില്‍ നിന്ന്‌ കളമൊരുക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളുടെ കടിഞ്ഞാണ്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ ഇഞ്ചോടിഞ്ച്‌ കൊഴിഞ്ഞുപോകട്ടെ. സിബിഐ രഹസ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ ഞെട്ടി മരിക്കട്ടെ! അല്ലെങ്കില്‍ കേരള ജനത കല്ലെറിഞ്ഞു കൊല്ലട്ടെ.

ജയ്‌ഹിന്ദ്‌......
മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം പ്രശംസനീയം (ചാരുംമൂട്‌ ജോസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക