Image

ബാല ലൈംഗിക ചൂഷണം; ആസ്‌ത്രേലിയന്‍ സഭ കുറ്റം സമ്മതിച്ചു

Published on 22 September, 2012
ബാല ലൈംഗിക ചൂഷണം; ആസ്‌ത്രേലിയന്‍ സഭ കുറ്റം സമ്മതിച്ചു
മെല്‍ബണ്‍: നൂറ്റാണ്ടോളമായി തങ്ങളുടെ പാതിരിമാര്‍ നടത്തിവരുന്ന ബാല ലൈംഗിക ചൂഷണം ഒടുവില്‍ റോമന്‍ കത്തോലിക്കാ സഭ സമ്മതിച്ചു. ആസ്‌ത്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ 1930മുതല്‍ ഇത്തരത്തില്‍ 600ഓളം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി സഭ സ്ഥിരീകരിച്ചു.

ഈ എണ്ണം ഭീതിതവും ഏറെ ലജ്ജാകരവുമാണെന്ന് മെല്‍ബെണ്‍ ആര്‍ച്ച്ബിഷപ്പ് ഡെന്നിസ് ഹാര്‍ട്ട് പറഞ്ഞു.
എന്നാല്‍, പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ യഥാര്‍ഥ എണ്ണം പതിനായിരത്തോളം വരുമെന്നാണ് ഇതിനെതിരെ രംഗത്തുള്ള സംഘടന പറയുന്നത്. ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണെന്നും ഇവര്‍ പറയുന്നു. 
1960നും 80 തിനും ഇടക്കാണ് ഇതില്‍ ഭൂരിഭാഗവും നടന്നതെന്നും ചര്‍ച്ച് കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തി. 45 കേസുകള്‍ ഇപ്പോഴും അന്വേഷണത്തില്‍ ആണെന്നും പറയുന്നു. ഇരകളാക്കപ്പെട്ടവരുടെ മനസ്സിനേറ്റ മുറിവ് ഉണക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അവര്‍ക്കു വേണ്ട പരിചരണം നല്‍കുന്നതിനാവശ്യമായ കാര്യങ്ങള്‍ പരിഗണനയില്‍ ആണെന്നും ചര്‍ച്ച് അറിയിച്ചു.

െ്രെകസ്തവ പുരോഹിതന്‍മാര്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നത് അടുത്തിടെ ആസ്‌ത്രേലിയയില്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. 2008ല്‍ തന്റെ ആസ്‌ത്രേലിയന്‍ സന്ദര്‍ശനത്തിനിടെ പോപ് ബെനഡിക്റ്റ് പതിനാറാമന്‍ ഇരകളില്‍ ചിലരുമായി കൂടിക്കാഴ്ച നടത്തുകയും പരസ്യമായി മാപ്പു പറയുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക