Image

വിസാ നിയമ ലംഘനം; നൂറുകണക്കിന് ഇന്ത്യക്കാര്‍ കുവൈത്ത് ജയിലില്‍

Published on 22 September, 2012
വിസാ നിയമ ലംഘനം; നൂറുകണക്കിന് ഇന്ത്യക്കാര്‍ കുവൈത്ത് ജയിലില്‍
ദുബൈ: വിസാ നിയമ ലംഘനമടക്കം ചുമത്തപ്പെട്ട് നൂറു കണക്കിന് ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കാരടക്കം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഏകദേശം 2100റോളം വരുമെന്നും പറയുന്നു. എന്നാല്‍, ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

അറസ്റ്റിലായ 300റോളം പേരുടെ ബന്ധുക്കള്‍ നല്‍കിയ അപേക്ഷകള്‍ തങ്ങളുടെ പക്കല്‍ ലഭിച്ചിട്ടുണ്ടെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ ജയിലുകള്‍ സന്ദര്‍ശിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നും എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. താമസ കാലാവധി കഴിഞ്ഞവര്‍ക്കു പുറമെ മദ്യം, മയക്കുമരുന്ന്, മോഷണ കേസുകളില്‍ പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക