Image

വുമന്‍സ്‌ ഫ്രറ്റേണിറ്റി വോളന്റിയര്‍ സേവനത്തിനു സദ്ധരായ വനിതകള്‍ക്ക്‌ അവസരം നല്‍കുന്നു

ജാഫറലി പാലക്കോട്‌ Published on 22 September, 2012
വുമന്‍സ്‌ ഫ്രറ്റേണിറ്റി വോളന്റിയര്‍ സേവനത്തിനു സദ്ധരായ വനിതകള്‍ക്ക്‌ അവസരം നല്‍കുന്നു
ജിദ്ദ: വുമന്‍സ്‌ ഫ്രറ്റേണിറ്റി ഫോറം സേവന സദ്ധതയുള്ള വനിതകള്‍ക്ക്‌ വോളന്റിയര്‍ സേവനം നടത്തുതിനൂവേണ്‌ടി അവസരം ഒരുക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വുമന്‍സ്‌ ഫ്രറ്റേണിറ്റി നടത്തിയ മീനയിലെ വോളന്റിയര്‍ സര്‍വീസില്‍ നിന്നാണ്‌ ഇത്തരമൊരു ആശയത്തിനൂ സാധ്യത തെളിഞ്ഞത്‌.

പുരുഷന്‍മാരെപോലെ അതെ അനുപാതത്തില്‍ വനിതകളും തീര്‍ത്ഥാടനത്തിനായി എത്തുൂന്നുണ്ട്‌. പ്രായാധിക്യവൂം അസുഖവൂം തുടങ്ങിയ പല കാരണങ്ങളാല്‍ വനിതകളുടെ സേവനം താല്‍പര്യപെടൂന്നവരാണ്‌സ്‌ത്രീ തീര്‍ത്ഥാടകര്‍. മീനയെ പോലുള്ള സ്ഥലങ്ങളില്‍ വനിതാ വോളന്റിയര്‍മാരുടെ സേവനം വളരെ അത്യാവശ്യമാണ്‌. എന്നാല്‍ സേവന തത്‌പരരായ വനിതകള്‍ക്കു അവസരം ന.കാനുള്ള ഒരൂ വേദി ഇതുവരെ ഇല്ലാത്തതാണ്‌വൂമന്‍സ്‌ ഫ്രറ്റേണിറ്റിയെ ഈ മേഖലയിലേക്ക്‌ എത്തിച്ചത്‌. സേവനത്തിന്‌ താല്‍പര്യമുള്ള വനിതകള്‍ ഭര്‍ത്താക്കന്‍മാര്‍ മുഖേനെ ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ സെക്രട്ടറി ഇഖ്‌ബല്‍ ചെമ്പന്‍ (0532131529), യാസര്‍ (0502707962) എന്നിവരുമായി ബന്ധപ്പെടണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
വുമന്‍സ്‌ ഫ്രറ്റേണിറ്റി വോളന്റിയര്‍ സേവനത്തിനു സദ്ധരായ വനിതകള്‍ക്ക്‌ അവസരം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക