Image

ഞങ്ങളെ അടിക്കെണ്ടച്ചായാ ഞങ്ങള്‍ നന്നാകില്ല

(കൈരളി ന്യൂയോര്‍ക്ക്‌) Published on 20 September, 2012
ഞങ്ങളെ അടിക്കെണ്ടച്ചായാ ഞങ്ങള്‍ നന്നാകില്ല
ശീര്‍ഷകം വായിച്ചപ്പോള്‍ വയനക്കാരായ നിങ്ങള്‍ വിചാരിച്ചുകാണും -ഇത്‌ ആരുടെയൊ കുട്ടകളെ ഉദ്ദേശിച്ചാണ്‌ കുറിച്ചരിക്കുന്നതെന്ന്‌. എന്നാല്‍ അതല്ല. കാര്യം.

കഴിഞ്ഞ രണ്ടാഴ്‌ച ലേഖകന്‍ കേരളത്തിലായിരുന്നു.അവിടെ കണ്ട പുരോഗമന കേരളത്തിലെ ചില വസ്‌തുതകളാണ്‌ പരാമര്‍ശ വിഷയം

ടൂറിസം ഡവലപ്പ്‌മന്റിനു വേണ്ടി സെന്റര്‍ ഗവണ്മേന്റ്‌ കേരളത്തിനു ധാരാളം പണം അലോട്ട്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷേ അത്‌ എങ്ങനെ വിനിയോഗിക്കണം എന്നകാര്യത്തില്‍, അറിവില്ലായ്‌മയാണെന്ന്‌ പറയുക ശരിയല്ല, മറിച്ച്‌ ചില ബ്യൂറോക്രാറ്റിക്‌ ഇടപെടല്‍ മൂലം എങ്ങും ഒന്നും എത്തിയിട്ടില്ല . എല്ലാം ഒരു അവിയല്‍ പരുവം.

എതാണ്ട്‌ പതിനേഴു ദിവസം കേരളത്തിലുണ്ടായിരുന്നു. ഈ പതിനേഴു ദിവസത്തിനുള്ളില്‍ കൃത്യമായി ഓര്‍ക്കുന്നില്ലെങ്കിലും ഏതാണ്ട്‌ 30-നു മുകളില്‍ ആള്‍ക്കാര്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു . കാരണം ധാര്‍ഷ്‌ട്യത്തോടെയാണ്‌ വണ്ടി ഓടിക്കാന്‍ നിരത്തിലിറങ്ങുന്നത്‌. ആരും ട്രാഫിക്‌ റൂള്‍സ്‌ പാലിക്കില്ല എന്നതാണ്‌ പരിതാപകരം.

കേരളത്തിലെ വണ്ടികളുടെ സ്‌പീഡ്‌ ആവറേജ്‌ 30 കിലോമീറ്റര്‍ ആയതുകൊണ്ട്‌ വീതികുറഞ്ഞ ചെറിയ വഴികള്‍ ധാരാളം മതി; എല്ലാവരും ട്രാഫിക്‌ റൂള്‍ അനുസരിച്ച്‌ വണ്ടി ഓടിക്കുകയാണെങ്കില്‍. പക്ഷേ അതാണോ സംഭവിക്കുന്നത്‌? ഓരോരുത്തരുടെയും ഇഷ്‌ടം പോലെ, തോന്നിയപോലെ വണ്ടി ഓടിക്കും.

ഹൈവേ 47 എന്നൊക്കെ വിളിക്കുന്ന റോഡില്‍, ഒരു വണ്ടിക്ക്‌ മറ്റൊരു വണ്ടിയുടെ മുമ്പില്‍ കയറണമെന്നു വെച്ചാല്‍- കാര്യം നിസ്സാരം. എതിരേ വരുന്ന വണ്ടിയുടെ മുമ്പിലേക്ക്‌ ലൈന്‍ ചെയ്‌ഞ്ച്‌ ചെയ്‌തു, ഹൈ ബീം ലൈറ്റിട്ട്‌ ഓടിച്ചുപോകുക. അത്രതന്നെ. അവിടെ യാതൊരു ദാക്ഷിണ്യവുമില്ല. ജീവന്‍ വേണമെങ്കില്‍ മാറിക്കോണം, അത്ര തന്നെ.

പോലീസു കണ്ടാലും അവര്‍ കണ്ടില്ലെന്ന്‌ നടിക്കും. ഇങ്ങനെ നിരുത്തരവാദപരമായ ഡ്രൈവിംഗ്‌ പ്രാക്‌ടീസില്‍ രാവിലെ വഴിയിലേക്കിറങ്ങുന്ന ഒരാള്‍ വൈകുന്നേരം പോയതു പോലെ വീട്ടില്‍ തിരിച്ചെത്തിയാല്‍ ഭാഗ്യമെന്നു പറഞ്ഞാല്‍ മതി. അതിശയം! സര്‍ക്കാരിന്‌ ജനങ്ങളുടെ ക്ഷേമത്തില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നുുള്ളതാണ്‌ പരിതാപകരം!

കേരളത്തിലെ മറ്റൊരു പ്രത്യേകത, ഒരു വഴിക്കും വഴിയുടെ പേര്‌ എഴുതിവെയ്‌ക്കില്ല .അഥവാ എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടെങ്കില്‍ വൃക്ഷലതാദികളുടെ ചില്ലകളാല്‍ മറഞ്ഞിരിക്കും.

ഈയിടെ നിങ്ങള്‍ വായിച്ചു കാണും -
മന്ത്രി മഞ്ഞളാംകുഴി അലിയുടെ വണ്ടി ഇടിച്ച്‌ ഒരാള്‍ മരിച്ചു . അതല്ലെങ്കില്‍ കുക്കിംഗ്‌ ഗ്യാസുമായി വന്ന വണ്ടി ഡിവൈഡറില്‍ തട്ടി തകിടം മിറഞ്ഞ്‌ ഏതാണ്ട്‌ ഇരുപതു പേരോളം കാലപുരിക്കുപോയി! ജനങ്ങളുടെ രോഷം അടിച്ചൊതുക്കാന്‍ വേണ്ടി മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു കഴിയുമ്പോഴെ അഞ്ചു ലക്ഷമോ പത്തുലക്ഷമോ മരിച്ചയാളുടെ കുടുംബത്തിനു ലഭിക്കും . ഒരു വര്‍ഷം ഇങ്ങനെ കോമ്പന്‍സേഷന്‍ കൊടുക്കുന്ന തുക മാത്രം മതി പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്‌ കാര്യങ്ങള്‍ നേരെയാക്കാന്‍. പക്ഷേ ഞങ്ങള്‍ നന്നാകില്ലെന്ന മര്‍ക്കടമുഷ്‌ടി പിടിച്ചാലോ?

മറ്റൊന്ന്‌ കേരളത്തിലെ മദ്യാസക്തി . മദ്യം അകത്തു ചെന്നു കഴിഞ്ഞാല്‍ അച്ഛായന്‍ വഴിയുടെ മധ്യത്തിലൂടെ നടക്കുകയുള്ള . കാരണം പ്രത്യേകിച്ചൊന്നുമില്ല- അതാണു സുഖം . ഒരു ദിവസം മിനിമം പത്തും പന്ത്രണ്ടും ആള്‍ക്കാര്‍ കൈക്കിട്ടും കാലിനിട്ടും ഇടി കിട്ടി ആശുപത്രിയിലെത്തുന്നുണ്ട്‌ - ആരു ശ്രദ്ധിക്കാന്‍!

കേരളത്തിലെ പോലീസുകാര്‍ വിചാരിച്ചാല്‍ ഇതെല്ലാം നേരെയാക്കാന്‍ സാധിക്കും അതിനൊരു ഉദാഹരണം കൂടി കുറിക്കാം.

നയനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌ പബ്ലിക്ക്‌ പ്ലെയ്‌സില്‍ നിന്ന്‌ പുകവലിക്കെരുതെന്ന നിയമം കൊണ്ടു വന്നത്‌ . അല്ലെങ്കില്‍ മൊട്ടര്‍ സൈക്കിളുകാര്‍ ഹെല്‍മറ്റ്‌ വയ്‌ക്കണം എന്ന നിയമം വന്നത്‌ . ആദ്യം അല്‍പം എതിര്‍പ്പുണ്ടായെങ്കിലും, നിയമം പാലിക്കാത്തവര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കാന്‍ പോലീസിന്‌ അധികാരം നല്‍കിയതോടെ സംഗതികള്‍ പാടെ മാറി. ഇന്നും ആ നിയമം കിറുകൃത്യമായി ജനങ്ങള്‍ പാലിക്കുന്നു . ആര്‍ക്കും ഒരു പ്രശനവുമില്ല. ഇതു തന്നെ ട്രാഫിക്‌ സിസ്റ്റത്തിലും പ്രാവര്‍ത്തികമാക്കി കൂടെ? ഞങ്ങള്‍ നന്നാകില്ലെന്നു ശപഥം ചെയ്‌തുകഴിഞ്ഞാല്‍ ആര്‍ക്കു നന്നാക്കാന്‍ സാധിക്കും.?

ഇത്തവണത്തെ പ്രവാസി ദിവസ്‌ ജനുവരിയില്‍ കേരളത്തില്‍ വെച്ചാണെന്നാണ്‌ കേട്ടത്‌. വിദേശ മൂലധനം മുന്നില്‍ കണ്ട്‌ `എമര്‍ജിംഗ്‌ കേരള' എന്ന പുത്തന്‍
പ്ലാന്‍ നല്ലതുതന്നെ.പക്ഷെ കണ്ടിടത്തോളം അവിടത്തെ പ്രവര്‍ത്തികളെല്ലാം അവിയലുപരുവമാണ്‌. ഈ ചുറ്റുപാടില്‍ ആര്‍ക്കാണ്‌ മൂലധന മിറക്കാന്‍ ഇത്ര തിടുക്കം. എന്നും ഹര്‍ത്താലും വഴിതടയലുമായി നടക്കുന്ന സംസ്ഥാനത്ത്‌ മൂലധനം എന്തിനാണെന്നുപോലും മനസ്സിലാകുന്നില്ല!
ഒരു നീണ്ട യാത്രക്ക്‌ ട്രെയിനില്‍ കയറിയാല്‍, ഫസ്റ്റ ക്ലാസ്‌ കമ്പാര്‍ട്ട്‌മന്റില്‍ പോലും ഒരു നല്ല ടോയ്‌ലറ്റില്ല. പുരുഷന്‍മാര്‍ എങ്ങനെയും കാര്യം സാധിച്ചേക്കാം, സ്‌ത്രീകളുടെ കാര്യമാണ്‌ പരിതാപകരം. അതൊന്നും പ്രശ്‌നമേ അല്ല.

ഒരു യൂറോപ്യന്‍ ലേഡി ട്രെയിനിലെ മുഴുവന്‍ കമ്പാര്‍ട്ടമന്റും പരിശോധിച്ചശേഷം, ഭര്‍ത്താവിനോട്‌ പറഞ്ഞു, എല്ലാ കമ്പാര്‍ട്ട്‌മന്റിലും ടോയ്‌ലറ്റുകള്‍ ഒരേ രീതിയിലാണെന്ന്‌. കഷ്‌ടം! ആ ടൂറിസ്റ്റ്‌ മേലാല്‍ കേരളത്തിലേയ്‌ക്ക്‌ വരുമോ? അഭ്യസ്ഥവിദ്യരായ കേരളീയന്റെ നാട്ടിലാണോ ഈ ശോചനീയാവസ്ഥ ?

കേരളത്തില്‍ ടൂറിസം ഡവലപ്പ്‌ ചെയ്യാന്‍ ന്യൂയോര്‍ക്കിലെ പോഷ്‌ ഏറിയയായ റോക്കിഫെല്ലര്‍ സെന്ററില്‍ കെട്ടിടം വാടകയ്‌ക്കെടുക്കേണ്ട കാര്യമില്ല. വശ്യമായ പ്രക്രുതിരമണീയത
വഴിഞ്ഞൊഴുകുന്ന കേരളത്തെ പറ്റി കേരളത്തിലുള്ളവരേക്കാളും കൂടുതലായി വിദേശികള്‍ക്കറിയാം. പ്രത്യേകിച്ച്‌, ബ്രിട്ടീഷ്‌ എയര്‍വേസും, ലുഫ്‌ത്താന്‍സയുമൊക്കെ കേരളത്തില്‍ ലാന്‍ഡ്‌ ചെയ്യാന്‍ പ്ലാനിടുന്നസ്ഥിതിക്ക്‌, സ്വതസിദ്ധമായി കേരളത്തിനു സിദ്ധിച്ചിരിക്കുന്ന മലയോര പ്രദേശങ്ങളും ഉള്‍ക്കടലുകളും കായലുകളും റസ്റ്റോറന്റുകളും ട്രാന്‍സ്‌പോര്‍ട്ടേഷന്‍നും, ഇന്‍ഫര്‍മേഷന്‍ സെന്ററുകളും ചാരുത പകരും വിധം മോടിപിടി പ്പിച്ചാല്‍. അതുമാത്രം മതി ടൂറിസ്റ്റുകള്‍ വീണ്ടും വീണ്ടും തിരിച്ചുവരാന്‍.

എന്തായാലും കേരളത്തില്‍ ടൂറിസം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്രം നലകുന്ന തുക വീതിച്ചെടുക്കും മുമ്പ്‌ - അടിസ്ഥാനപരമായി ചെയ്യേണ്ട ഈ വക കാര്യങ്ങള്‍ ആദ്യം ചെയ്യുക. അതിനു ശേഷം ചെയ്യുന്ന കാര്യങ്ങള്‍ പാതി വഴിക്കിട്ടിട്ടു പോകാതെ, ചെയ്‌തത്‌ പൂര്‍ത്തീകരിക്കുക . അല്‍പം ഉത്തരവാദിത്വം സര്‍ക്കാരിന്‌ ഈ വക കാര്യങ്ങളില്‍ ഉണ്ടാകണം- എന്തൊരു ശോചനീയവസ്ഥ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക