Image

ജയില്‍ മോചനത്തിന്‌ വിസമ്മതിച്ചു; നിരാഹാരത്തിന്‌ നിരുപാധിക അനുമതി വേണം: ഹസ്സാരെ

Published on 16 August, 2011
ജയില്‍ മോചനത്തിന്‌ വിസമ്മതിച്ചു; നിരാഹാരത്തിന്‌ നിരുപാധിക അനുമതി വേണം: ഹസ്സാരെ
ന്യൂഡല്‍ഹി: നിരാഹാര സമരം നടത്താന്‍ നിരുപാധിക അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ അണ്ണാ ഹസ്സാരെ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയാല്‍ മാത്രമെ താന്‍ ജയിലിന്‌ പുറത്തിറങ്ങു എന്നാണ്‌ ഹസാരെയുടെ നിലപാട്‌.

കോണ്‍ഗ്രസ്‌ യുവനേതാവ്‌ രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ്‌ ഹസാരെയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

ഹസാരെയോടൊപ്പം അറസ്റ്റിലായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍, അരവിന്ദ്‌ കജ്രിവാള്‍, കിരണ്‍ ബേദി എന്നിവരെ വൈകുന്നേരത്തോടെ മോചിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക