Image

അണ്ണാ ഹസ്സാരെയെ ജയിലിലടച്ചത്‌ ജനഹിതവിരുദ്ധം

സുധാ കര്‍ത്താ Published on 16 August, 2011
അണ്ണാ ഹസ്സാരെയെ ജയിലിലടച്ചത്‌ ജനഹിതവിരുദ്ധം
അഴിമതിയ്‌ക്കെതിരേ സഹന സമരത്തിനാഹ്വാനം ചെയ്‌ത ഗാന്ധിയന്‍ നേതാവ്‌ അണ്ണാ ഹസ്സാരെയെ തീഹീര്‍ ജയിലിലടച്ചത്‌ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന്‌ കരുതുന്നു.

പാര്‍ലമെന്ററി ഭരണസമ്പ്രദായത്തിലൂടെ ജനശബ്‌ദം പ്രതിധ്വനിച്ചില്ലെങ്കില്‍, സമാധാന മാര്‍ഗ്ഗത്തിലൂടെ സഹന സമരങ്ങള്‍ക്ക്‌ നേതൃത്വംകൊടുത്ത ഹസാരെയെ തുറങ്കിലാക്കിയ നടപടി ജനാധിപത്യത്തോടും ഗാന്ധിയന്‍ തത്വസംഹിതയോടുമുള്ള അവഗണയായി സാധൂകരിച്ചാല്‍ ആര്‍ക്കാണ്‌ യോജിക്കാന്‍ കഴിയാത്തത്‌.

രാഷ്‌ട്രീയ അവിഹിതത്തിനും സ്വാധീനങ്ങള്‍ക്കും ഇരയായി, ജീവിതത്തിലും തൊഴില്‍ രംഗത്തും സുവര്‍ണ്ണാവസരങ്ങള്‍ നഷ്‌ടപ്പെട്ട നിരവധി പ്രവാസി മലയാളികള്‍ അമേരിക്കയില്‍ കുടിയേറിയവരിലുണ്ട്‌. നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അയവിറക്കുമ്പോള്‍, അടുത്ത തലമുറയ്‌ക്കെങ്കിലും അവര്‍ അര്‍ഹിക്കുന്ന ഭാവി തട്ടിമാറ്റപ്പെടാതിരിക്കാന്‍ ഉത്തരവാദിത്വമുള്ള, നീതിബോധമുള്ള ഒരു രാഷ്‌ട്രീയ നേതൃത്വം അവശ്യമാണ്‌.

അണ്ണാ ഹസ്സാരെയുടെ കുരിശുയുദ്ധം അഴിമതിക്കാര്‍ക്കെതിരേയാണ്‌. കോണ്‍ഗ്രസ്‌ വിരുദ്ധ മനോഭാവം മൂലമല്ല. അഴിമതി വിരുദ്ധ ചിന്തയുടെ പ്രതിഫലനമാണ്‌. പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്‌ട്രീയത്തെ കള്ളപ്പണവും സ്വാര്‍ത്ഥതാത്‌പര്യങ്ങളും കാര്‍ന്നുതിന്നപ്പോള്‍, അവസരവാദ രാഷ്‌ട്രീയക്കാരേയും അഴിമതി രാജകളേയും ചങ്ങലയ്‌ക്കിടുവാന്‍ ശക്തമായ ലോക്‌പാല്‍ ബില്ലിന്‌ വാദിക്കുന്ന ഹസ്സാരെ, സംശുദ്ധമായ രാഷ്‌ട്രീയം മോഹിക്കുന്നവരുടെ പ്രതിനിധിയാണ്‌. അദ്ദേഹത്തെ ഒരു കോണ്‍ഗ്രസ്‌ വിരോധിയോ, ക്രമസമാധാന ലംഘകനോ ആയി രാഷ്‌ട്രീയവത്‌കരിക്കുന്നത്‌ അപഹാസ്യമാണ്‌. അഴിമതിക്ക്‌ ശിക്ഷയനുഭവിക്കുന്ന തിഹാര്‍ ജയിലിലെ അന്തേവാസികള്‍ക്കൊപ്പം ഹസ്സാരെയെ ജയിലിടച്ചത്‌ ഇന്ത്യയുടെ ജനാധിപത്യ സംസ്‌കാരത്തിനുതന്നെ അപമാനകരമാണ്‌.

അഴിമതി വിരുദ്ധ ഇന്ത്യയ്‌ക്കായി തന്റെ ശേഷിച്ച ജീവിതം ഉഴിഞ്ഞുവെച്ച അണ്ണാ ഹസ്സാരെയെ സ്വതന്ത്രമാക്കുവാനുള്ള തിരിച്ചറിവ്‌ ഡല്‍ഹി ഭരണകൂടവും, കേന്ദ്രസര്‍ക്കാരും കാണിക്കുമെന്ന്‌ പ്രത്യാശിക്കുന്നു.

സുധാ കര്‍ത്താ (215 831 1095, 267 575 7333).
അണ്ണാ ഹസ്സാരെയെ ജയിലിലടച്ചത്‌ ജനഹിതവിരുദ്ധം
Join WhatsApp News
Mathew V. Zacharia, New Yorker 2019-12-19 11:49:48
Dr. George Kovoor: An outstanding great Christian, proclaimed and adhered to his faith until his  soul's departure to its Giver Almighty God.
Mathew V. Zacharia, New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക