Image

യു.എ.ഇയില്‍ കനത്ത മഴയും കാറ്റും നാശം വിതച്ചു

Published on 21 September, 2012
യു.എ.ഇയില്‍ കനത്ത മഴയും കാറ്റും നാശം വിതച്ചു
ഷാര്‍ജ: യു.എ.ഇയുടെ വടക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. മദാം, ദൈദ്‌, ഫലാജ്‌ മുഅല്ല, അല്‍ഐന്‍, ശുഹൈബ്‌, ഖതം അല്‍ ശിഖ്‌ല എന്നിവിടങ്ങളിലാണ്‌ വ്യാഴാഴ്‌ച വൈകുന്നേരം ശക്തമായ മഴയുണ്ടായത്‌. ഷാര്‍ജയുടെ ഭാഗമായ മദാമില്‍ കാറ്റിലും മഴയിലും വ്യാപക നാശമുണ്ടായി.

കാറ്റടിച്ച്‌ പലയിടത്തും ഡിഷ്‌ ആന്റിനകള്‍ പറന്നുപോയി. നിരവധി സ്ഥാപനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. മഴക്ക്‌ അകമ്പടിയായി ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. മഴയെ തുടര്‍ന്ന്‌ റോഡില്‍ വെള്ളക്കെട്ടുണ്ടായി.ഗതാഗതത്തെന്മ ഇത്‌ കാര്യമായി ബാധിച്ചു. മഞ്ഞ്‌ കട്ടകള്‍ വീണ്‌ വാഹനങ്ങള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌. കൊടും മഴ നനഞ്ഞ്‌ ആളുകള്‍ റോഡിലേക്കിറങ്ങി ആലിപ്പഴം പെറുക്കിയെടുത്തു. വാദികളും നിറഞ്ഞൊഴുകി. തുള്ളിക്കൊരു കുടം എന്ന നിലയിലായിരുന്നു മഴയെന്ന്‌ ഇവിടെ ജോലി ചെയ്യുന്ന മാറഞ്ചേരി സ്വദേശി ഹിഷാം 'ഗള്‍ഫ്‌ മാധ്യമ'ത്തോട്‌ പറഞ്ഞു. മഴക്ക്‌ മുമ്പ്‌ ചിലയിടങ്ങളില്‍ ശക്തമായ മണല്‍ക്കാറ്റുമുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക