Image

ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഹജ്ജ്‌ ടെര്‍മിനലില്‍ വോളന്റിയര്‍ സര്‍വീസ്‌ ആരംഭിച്ചു

ജാഫറലി പാലക്കോട്‌ Published on 21 September, 2012
ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഹജ്ജ്‌ ടെര്‍മിനലില്‍ വോളന്റിയര്‍ സര്‍വീസ്‌ ആരംഭിച്ചു
ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നൂ ഹജ്ജ്‌ കര്‍മ്മത്തിനു എത്തുന്നവരെ സഹായിക്കുന്നതിനായി ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ജിദ്ദ ഹജ്ജ്‌ ടെര്‍മിനലില്‍ ഫ്രട്ടേണിറ്റി പ്രവര്‍ത്തനം ആരംഭിച്ചൂ.

കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നും എത്തിയ ആദ്യ ഹജ്ജ്‌ വിമാനത്തിലെ തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കി സര്‍വീസ്‌ആരംഭിച്ചു. ഓറഞ്ച്‌ നിറത്തിലുള്ള ജാക്കറ്റൂം ചുവന്ന തൊപ്പിയും ധരിച്ച ഫോറം വോളന്റിയര്‍മാര്‍ മുന്‍ വര്‍ഷങ്ങളില്‍ സേവനം നല്‍കിയപോലെ ഇത്തവണയും എല്ലാദിവസവൂം ഹജ്ജ്‌ ടെര്‍മിനലില്‍ സജീവമായിരിക്കും. കഴിഞ്ഞ ദിവങ്ങളില്‍ നടന്ന വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഷറഫ്‌ മൊറയൂര്‍, ഇഹ്‌തിഷാം ഹബീബ്‌, ജസ്‌ഫര്‍ കണ്ണൂര്‍ പി.കെ അലി എന്നിവര്‍ നേതൃത്വം നല്‍കി. ഓരോ ദിവസവൂം വന്നിറങ്ങുന്ന തീര്‍ഥാടകരൂടെ എണ്ണത്തിന നുസരിച്ചൂ വോളന്റിയര്‍മാരൂടെ എണ്ണം ക്രമീകരിക്കൂമെന്ന്‌ ജനറല്‍ കോഓഡിനേറ്റര്‍ ഇഖ്‌ബാല്‍ ചെബ്ബന്‍ അറിയിച്ചു. സൗദിയിലെ ഔദ്യോഗിക വിഭാഗങ്ങളുമായും ഇന്ത്യന്‍ കോണ്‍സുലേറ്റുമായും സഹകരിച്ചാണ്‌ എല്ലാ ഹജ്ജ്‌ സേവനങ്ങളും നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഹജ്ജ്‌ ടെര്‍മിനലില്‍ വോളന്റിയര്‍ സര്‍വീസ്‌ ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക