Image

ഫൊക്കാനാ ഉപദേശക സമിതി രൂപീകൃതമായി. ടി.എസ്. ചാക്കോ ചെയര്‍മാന്‍, തമ്പി ചാക്കോ സെക്രട്ടറി

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 20 September, 2012
ഫൊക്കാനാ ഉപദേശക സമിതി രൂപീകൃതമായി. ടി.എസ്. ചാക്കോ ചെയര്‍മാന്‍, തമ്പി ചാക്കോ സെക്രട്ടറി
ഫൊക്കാനാ ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ജനറല്‍ കൗണ്‍സില്‍ ഫൊക്കാനയ്ക്ക് ഒരു സ്ഥിരം ഉപദേശക സമിതി രൂപീകരിക്കുവാന്‍ തീരുമാനിക്കുകയും ടി.എസ്. ചാക്കോ, തമ്പി ചാക്കോ, ഡോ. പാര്‍ത്ഥസാരഥി പിള്ള, മാത്യൂ കൊക്കൂറ എന്നീ നാലുപേരെ ഉപദേശക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയും, ജനറല്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന അത് അംഗീകരിക്കുകയുമുണ്ടായി. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവരും പ്രസ്ഥാനത്തിന് വിവധ നിലകളില്‍ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ളവരും ഇപ്പോള്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്തവരും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കുവാന്‍ പ്രാപ്തരുമായ ആളുകളുടെ സേവനം പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുകയെന്നതാണ് ഉപദേശകസമിതിയുടെ പിന്നിലുള്ള ലക്ഷ്യം.

ഉപദേശകസമിതി അംഗങ്ങള്‍ സെപ്റ്റംബര്‍ ഏഴാം തീയ്യതി യോഗം വിളിച്ചുകൂട്ടുകയും ടി.എസ്.ചാക്കോയെ സമിതിയുടെ ചെയര്‍മാനായും, തമ്പി ചാക്കോയെ സെക്രട്ടറിയായും തെരെഞ്ഞെടുക്കുകയും ചെയ്തു. ഇവരുടെ കാലാവധി രണ്ടു വര്‍ഷമായിരിക്കും. ശ്രീമതി മ
റിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടതായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉപദേശവും നല്‍കുക, ഫൊക്കാനയുടെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടാതെ അതിന്റെ വളര്‍ച്ചയ്ക്കും ജനോപകാരപ്രദമായ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും കൈതാങ്ങല്‍ നല്‍കുക എന്നിവയാണ് ഉപദേശകസമിതിയുടെ കര്‍മ്മ പരിപാടിയെന്ന് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ടി.എസ്.ചാക്കോ പറഞ്ഞു. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്വം ആവശ്യമാണെന്നും അതിലേക്കുള്ള ക്രിയാത്മകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവായി ഉപദേശക സമിതിയുമായി ബന്ധപ്പെടണമെന്നും ശ്രീ.ടി.എസ്. ചാക്കോ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ടി.എസ്.ചാക്കോയുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ (201) 262 5979
ഫൊക്കാനാ ഉപദേശക സമിതി രൂപീകൃതമായി. ടി.എസ്. ചാക്കോ ചെയര്‍മാന്‍, തമ്പി ചാക്കോ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക