Image

കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ ഓണം, ഈദ്‌ ആഘോഷം നടത്തി

Published on 20 September, 2012
കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ ഓണം, ഈദ്‌ ആഘോഷം നടത്തി
കുവൈറ്റ്‌ സിറ്റി: കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ ഓണം, ഈദ്‌ ആഘോഷം നടത്തി. മങ്കഫ്‌ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനുമായ എന്‍. വാസുദേവ്‌ ആഘോഷം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ എം.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു.കൃഷ്‌ണന്‍ കടലുണ്‌ടി, സുരേഷ്‌ മാത്തൂര്‍, അബ്ദുറഹ്‌മാന്‍ കളത്തില്‍, എ.എം. ഷംസുദീന്‍ എന്നിവര്‍ പ്രസംഗിച്ചു. ബഷീര്‍ ബാത്ത ഈദ്‌ സന്ദേശവും റഷീദ്‌ പയന്തോങ്ങ്‌ ഓണ സന്ദേശവും നല്‍കി. ഫഹാഹീല്‍ ഏരിയ ജനറല്‍ സെക്രട്ടറി സജീവന്‍ കുന്നിമ്മല്‍ സ്വാഗതവും സന്തോഷ്‌ പുനത്തില്‍ നന്ദിയും പറഞ്ഞു.

പന്ത്രണ്‌ട്‌, പത്ത്‌ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ യഥാക്രമം ഡോ. അരുണ്‍.പി.നായര്‍, ഹംസ പയ്യന്നൂര്‍, എന്‍.വാസുദേവ്‌, എം.പി മുഹമ്മദ്‌ ബഷീര്‍ (ഹാപ്പി കോട്ടേജ്‌), നിക്‌സന്‍ ജോര്‍ജ്‌ എന്നിവര്‍ വിതരണം ചെയ്‌തു. പന്ത്രണ്‌ടാം തരത്തില്‍ ആയിഷ സനയും പത്താം തരത്തില്‍ മുഹമ്മദ്‌ ഷഹുല്‍ അബ്ദുള്‍ ഹമീദുമാണ്‌ അവാര്‍ഡിന്‌ അര്‍ഹരായത്‌. കാഷ്‌ അവാര്‍ഡും ഫലകവും പ്രശംസ പത്രവും അടങ്ങിയതാണ്‌ അവാര്‍ഡ്‌.

ശില്‍പ്പ പൂതേരി വിജയന്‍,എം.സി.മുഹമ്മദ്‌ റിസ്‌വാന്‍, ശഹല്‍ ബാവ ,ഹിബ അബ്ദുള്ള എന്നിവര്‍ 80 ശതമാനത്തിന്‌ മുകളില്‍ മാര്‍ക്ക്‌ നേടി പ്രോത്സാഹന സമ്മാനങ്ങള്‍ സ്വന്തമാക്കി.

തിരുവോണനാളില്‍ സംഘടിപ്പിച്ച ഓണപൂക്കള മത്സരത്തിലെ വിജയികളായ ജെറി തോമസ്‌,സന്ധ്യ ഷിജിത്ത്‌ , തുളസീധരന്‍ ബേപ്പൂര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.

ഉച്ചയ്‌ക്ക്‌ നടന്ന കുടുംബ സംഗമത്തോട്‌ അനുബന്ധിച്ച്‌ അസോസിയേഷന്‍ അംഗങ്ങള്‍ തയാറാക്കിയ ഓണസദ്യയും നടത്തി. സിദ്ധിഖ്‌ വലിയകത്ത്‌, അബ്ദുള്‍ ഫത്താഹ്‌ തയ്യില്‍, ഷറഫുദ്ധീന്‍ കണ്ണേത്ത്‌, റെജി ഭാസ്‌ക്കര്‍, നിക്‌സന്‍ ജോര്‍ജ്‌, വിനോദ്‌ വി. നായര്‍, സുനോജ്‌ നമ്പ്യാര്‍, അനില്‍ കേളോത്ത്‌, ഇസ്‌മായില്‍ പയ്യോളി, സത്താര്‍ കുന്നില്‍, ഗിരീഷ്‌ ഒറ്റപ്പാലം, ജുനൂബ്‌, മുഹമ്മദ്‌ റിയാസ്‌, ഇഖ്‌ബാല്‍ കുട്ടമംഗലം, ഷരീഫ്‌ താമരശേരി, അബ്ദുള്‍ കലാം, സാബു എം. പീറ്റര്‍ തുടങ്ങി മാധ്യമ പ്രവര്‍ത്തകരും വിവിധ സംഘടന ഭാരവാഹികളും ഓണം, ഈദ്‌ ആഘോഷ പരിപാടികള്‍ക്കെത്തി.

അസോസിയേഷന്‍ ആട്‌സ്‌ ആന്‍ഡ്‌ കള്‍ച്ചറല്‍ സെകട്ടറിയും പ്രമുഖ ഗായകനുമായ റാഫി കല്ലായിയുടെ നേതൃത്വത്തില്‍ നടന്ന കലാപരിപാടിയില്‍ അബ്ദുറഹ്മാന്‍ നടുവണ്ണൂര്‍, മുഹമ്മദ്‌ റാഫി കോഴിക്കോട്‌, ഷമീര്‍ വെള്ളയില്‍, ബവിജ സുഹേഷ്‌, നീലിമ ഡൊമനിക്‌, രാജേഷ്‌, പൂര്‍ണിമ ഡൊമനിക്‌, മാപ്പിളപ്പാട്ട്‌ മത്സര വിജയി ഹാഷിം ബാബു, ജാഫര്‍ പാലാഴി, നൗഫല്‍ ഉള്ള്യേരി, മജീദ്‌,ഇഖ്‌ബാല്‍ മുഹമ്മദ്‌, ധന്യ, നാസര്‍ ആലുവ, ഗഫൂര്‍ പാപ്പിനിശേരി, ഫൈസല്‍ ഹംസ, അതുല്‍ സുരേഷ്‌ മാത്തൂര്‍, അനസ്‌ പുതിയോട്ടില്‍, അനില്‍ അറ്റുവ, ജുനൈദ്‌ അത്തോളി തുടങ്ങിയവര്‍ പങ്കെടുത്തു.

ആഘോഷ പരിപാടികള്‍ക്ക്‌ കണ്‍വീനര്‍ ടി.എം. പ്രജു, കേന്ദ്ര ഭാരവാഹികളായ ആശ പ്രേംരാജ്‌, ആര്‍.എന്‍. ഷൗകത്തലി, കെ. ആലികോയ, സത്യന്‍ വരുണ്‌ട, നാസര്‍ തിക്കോടി, സഹീര്‍ ആലക്കല്‍, മുഹമ്മദ്‌ വാഴയില്‍, ഏരിയ ഭാരവാഹികളായ കോയ മൊക്കണ്‌ടി, മോഹന്‍രാജ്‌ അരീക്കാട്‌, രവീന്ദ്രന്‍ മുക്കം,പ്രേംരാജ്‌ കോറോത്ത്‌, ഷിജിത്ത്‌ കുമാര്‍, വി.കെ.എം അഷ്‌റഫ്‌, ടി.എം.അനീഷ്‌ കുമാര്‍,പി.വി.സുഹേഷ്‌ കുമാര്‍,കേന്ദ്ര എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ ഹക്കീം വില്ല്യാപ്പള്ളി, ബാലന്‍ കൂമുള്ളി, ജിതേഷ്‌ ജിത്ത്‌, സ്വപ്‌ന സന്തോഷ്‌, ഷാഹിന സുബൈര്‍, ജിഷ സുരേഷ്‌, തുടങ്ങിയവരും ജയലളിത കൃഷ്‌ണന്‍, സന്ധ്യ ഷിജിത്ത്‌, നിഷ സജീവന്‍, രജിത തുളസി, റാഫിയ അനസ്‌, ഇന്ദിര കരുണാകരന്‍, റക്‌സിജ ഷമീം, യഹിയ ഷംസുദീന്‍, യൂണിറ്റ്‌ ഭാരവാഹികളായ മനോജ്‌ നാരായണന്‍, പി.ഒ.ബിനില്‍ കുമാര്‍, ടി.കെ.വിനോദ്‌ കുമാര്‍, കെ.എം.സജീഷ്‌, അജേഷ്‌ സോമ സുന്ദരം, പ്രകാശന്‍ നടുവണ്ണൂര്‍ കെ.എം.മോഹനന്‍, പ്രവീണ്‍, രാമചന്ദ്രന്‍, രമേശ്‌, ധര്‍മ്മരാജ്‌, സുരേഷ്‌ പുതിയോട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോഴിക്കോട്‌ ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ ഓണം, ഈദ്‌ ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക