Image

'അക്കാഫ്'-'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്തംബര്‍ 21 ന്

Published on 20 September, 2012
'അക്കാഫ്'-'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്തംബര്‍ 21 ന്
ദുബായ്: കേരളത്തിലെ 60 കോളേജുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ യുഎഇ യിലെ സംഘമവേദിയായ അക്കാഫ് (ഓള്‍ കേരള കോളേജസ് അലൂംനെ ഫോറം) ഓണാഘോഷപരിപാടിയായ -'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്തംബര്‍ 21 ന് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ അല്‍ നാസര്‍ ലിഷര്‍ ലാന്റില്‍ നടക്കും.കെ പി എല്‍ ലുലു,മോസ് ജ്വല്ലറി,അല്‍ മറായി എന്നിവരാണ് മുഖ്യ പ്രായോജകര്‍

'പുഷ്‌കലമായ ഒരു പൂക്കാലത്തിന്റെ പുനരാഗമന പ്രതീക്ഷ'എന്ന വേറിട്ട ആശയമാണ് ഇത്തവണത്തേത്.അക്കാഫിന്റെ കൊടിക്കീഴില്‍ ഇത് 14-ാമത്തെ ഓണാഘോഷപരിപാടിയാണ് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചടങ്ങ് അവിസ്മരണീയമാക്കാന്‍ കവി സച്ചിദാനന്ദന്റെ നിറ സാന്നിധ്യം ആദ്യാവസാനമുണ്ടാകുമെന്ന് പ്രസിഡന്റ് സാനു  മാത്യു പത്രസമ്മേളനത്തില്‍ അിറയിച്ചു.
നടീനടന്മാരായ സുരേഷ് ഗോപി, ഭാമ, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ അരങ്ങ് കൊഴുപ്പിക്കാന്‍ എത്തുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.ബക്കര്‍ അലി പറഞ്ഞു

രാവിലെ 11 ന് തുടങ്ങുന്ന വിഭവസമൃദ്ധമായ ഓണ സദ്യയില്‍ നാലായിരത്തിലേറെപേര്‍ പങ്കെടുക്കും.വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ 60 അംഗ കോളേജുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അണിനിരക്കും. ചെണ്ടമേളം,ശിങ്കാരിമേളം,തനതു നാടന്‍ കലാരൂപങ്ങള്‍,പുലിക്കളി എന്നിവയുടെ അകമ്പടിയോടെയായിരിക്കും മഹാബലിത്തമ്പുരാനെ വേദിയിലേക്ക് ആനയിക്കുകയെന്ന് ട്രഷറര്‍ വേണുകണ്ണന്‍ പറഞ്ഞു.

ഘോഷയാത്രയ്ക്കു ശേഷം നടക്കുന്ന പൊതു സമ്മേളനം ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍
സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്യും. കവി സച്ചിദാനന്ദന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ജന.കണ്‍വീനര്‍ അനൂപ് അനില്‍ ദേവന്‍ പറഞ്ഞു.

പഞ്ചാബ് നിയമസഭാസ്പീക്കറും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ ചരണ്‍ജിത്ത് സിംഗ് അത് വാല്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും യു എന്‍ ഐ ഡി ഒ മുന്‍ ഉപദേഷ്ടാവുമായ ജപമലൈ വിനാന്‍ ചിരാച്ചി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും
തുടര്‍ന്ന് പിന്നണിഗായകരായ ഉണ്ണിമേനോന്‍,ജ്യോത്സ്‌ന,ഫ്രാങ്കോ,പ്രീതി വാര്യര്‍,അനീപ് ശങ്കര്‍, അഭിരാമി എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും 'മറിമായം' ടീം അവതരിപ്പിക്കുന്ന ആനുകാലിക ഹാസ്യ പരിപാടികളും ഉണ്ടാകുമെന്ന് കണ്‍വീനര്‍മാരായ വി സി മനോജ്,എവി ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

അക്കാഫ് കുടുംബാംഗങ്ങള്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ പ്രവാസി എഴുത്തുകാര്‍ എന്നിവരുടെ രചനകളാല്‍ സമ്പന്നമായ ഉമ്മര്‍ ഫാറൂഖ് പത്രാധിപരായ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മീഡിയ കണ്‍വീനര്‍ പോള്‍ജോര്‍ജ്ജ് പൂവത്തേരില്‍ മീഡിയ കോര്‍ഡിനേറ്റര്‍ ജോബി ജോഷ്വാ എന്നിവര്‍ അറിയിച്ചു
അക്കാഫ് വൈസ് പ്രസിഡന്റ് ഹിജിനസ് ഫെര്‍ണാണ്ടസ്,ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ജോയിന്റ് ട്രഷറര്‍ ജോണ്‍ഷാരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സെപ്റ്റംബര്‍ 14 ന് നടന്ന അക്കാഫ് പൂക്കള മത്സരത്തില്‍ വിജയികളായ കോളേജുകള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അിറയിച്ചു

പാസ് മൂലം പ്രവേശനം നിയന്ത്രിക്കുന്ന തിരുമുല്‍ക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 055-5484210,050-7945176 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം





'അക്കാഫ്'-'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്തംബര്‍ 21 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക