Image

അക്കാഫ് 'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 21ന്

Published on 20 September, 2012
അക്കാഫ് 'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 21ന്
ദുബായ് : കേരളത്തിലെ 60 കോളജുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ യു.എ.ഇ.യിലെ സംഗമവേദിയായ അക്കാഫ് (ഓള്‍ കേരള കോളജസ് അലൂംനെ ഫോറം) ഓണാഘോഷ പരിപാടിയായ തിരുമുല്‍ക്കാഴ്ച ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 21ന് വെള്ളിയാഴ്ച രാവിലെ 11 മുതല്‍ അല്‍ നാസര്‍ ലിഷര്‍ ലാന്റില്‍ നടക്കും. കെ.പി.എല്‍ ലുലു, ദമാസ് ജ്വല്ലറി, അല്‍ മറായി എന്നിവരാണ് മുഖ്യപ്രയോജകര്‍.

'പുഷ്‌ക്കലമായ ഒരുപൂക്കാലത്തിന്റെ പുനരാഗമന പ്രതീക്ഷ' എന്ന വേറിട്ട ആശയമാണ് ഇത്തവണത്തേത്. അക്കാഫിന്റെ കൊടിക്കീഴില്‍ ഇത് 14-#ാമത്തെ ഓണാഘോഷമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചടങ്ങ് അവിസ്മരണീയമാക്കാന്‍ കവി സച്ചിദാനന്ദന്റെ നിറ സാന്നിധ്യം ആദ്യാവസാനമുണ്ടാകുമെന്ന് പ്രസിഡന്റ് സാനു മാത്യൂ ദുബായില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

നടന്‍ സുരേഷ് ഗോപി, നടി ഭാമ, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ അരങ്ങ് കൊഴുപിക്കാന്‍ എത്തുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.ബക്കര്‍ അലി പറഞ്ഞു.

രാവിലെ 11ന് തുടങ്ങുന്ന വിഭവ സമൃദ്ധമായ ഓണസദ്യയില്‍ നാലായിരത്തിലേറെ പേര്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഘോഷയാത്രക്ക് മിഴിവ് പകരാന്‍ 60 അംഗ കോളജുകളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങളോടൊപ്പം അണിനിരക്കും. ചെണ്ടമേളം, ശിങ്കാരിമേളം, തനതു നാടന്‍ കലാരൂപങ്ങള്‍, പുലിക്കളി എന്നിവയുടെ അകമ്പടിയോടെയായിരിക്കും വിസ്മയങ്ങളുടെ വര്‍ണക്കാഴ്ചകളൊരുക്കി മഹാബലിത്തമ്പുരാനെ വേദിയിലേക്ക് ആനയിക്കുകയെന്ന് ട്രഷറര്‍ വേണു കണ്ണന്‍ പറഞ്ഞു.

ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ്മ ഉദ്ഘാടനം ചെയ്യും. കവി സച്ചിദാനന്ദന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ജന.കണ്‍വീനര്‍ അനൂപ് അനില്‍ ദേവന്‍ പറഞ്ഞു.

പഞ്ചാബ് നിയമസഭാ സ്പീക്കറും മുന്‍ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചരണ്‍ജിത്ത് സിംഗ് അത് വാല്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും യുനൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ മുന്‍ ഉപദേഷ്ടാവുമായ ജപമലൈ വിനാന്‍ചിരാച്ചി() എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

തുടര്‍ന്ന് പിന്നണി ഗായകരായ ഉണ്ണിമേനോന്‍, ജ്യോത്സന, ഫ്രാങ്കോ, പ്രീതി വാര്യര്‍, അനൂപ് ശങ്കര്‍, അഭിരാമി എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും മിറമായം ടീം അവതരിപ്പിക്കുന്ന ആനുകാലിക ഹാസ്യ പരിപാടികളും ഉണ്ടാകുമെന്ന് കണ്‍വീനര്‍മാരായ വി.സി. മനോജ്, എ.വി.ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
അക്കാഫ് കുടുംബാംഗങ്ങള്‍, പ്രശസ്ത സാഹിത്യകാരന്മാര്‍ പ്രവാസി എഴുത്തുകാര്‍ എന്നിവരുടെ രചനകളാല്‍ സമ്പന്നമായ, ഉമ്മര്‍ ഫാറൂഖ് പത്രാധിപരായ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് മീഡിയ കണ്‍വീനര്‍ പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, മീഡിയ കോര്‍ഡിനേറ്റര്‍ ജോബി ജോഷ്വാ എന്നിവര്‍ അറിയിച്ചു.

അക്കാഫ് വൈസ് പ്രസിഡണ്ട് ഹിജിനസ് ഫെര്‍ണാണ്ടസ്, ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ , ജോയിന്റ് ട്രഷറര്‍ ജോണ്‍ ഷാരി എന്‌നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സെപ്റ്റംബര്‍ 14ന് നടന്ന അക്കാഫ് പൂക്കള മത്സരത്തില്‍ വിജയികളായ കോളേജുകള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

പാസ് മൂലം പ്രവേശനം നിയന്ത്രിക്കുന്ന തിരുമുല്‍കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 055-5484210, 050-7945176 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

വെബ്‌സൈറ്റ് www.akcaf.com

For akcaf media committe

Jobi Joshua
Excom coordinator
050-6983405

Paul George Puvatheril
media convener
050-5457397

For more details about AKCAF Thirumulkazhcha 2012 please contact:

Anoop Anil Devan
General convener
971 55 5484210

AV Chandran
Jt. General Convener
971 50 2512 303

Manoj vc
Jt. General Convener
971 55 2333633

Higines Fernandez
Excom Coordinator
971 50 7945176

Sanu Mathew
President
971 50 4581547
sanu@seedengineering.com

Adv. Baker Ali
General Secretary
971 50 4599159
secretary@akcaf.com

Venu Kannan
Treasurer
971 50 6760185
venu.sangeeth@gmail.com

അക്കാഫ് 'തിരുമുല്‍ക്കാഴ്ച' ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ 21ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക