Image

അന്നാ ഹസാരെയുടെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 16 August, 2011
അന്നാ ഹസാരെയുടെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: അന്നാ ഹസാരെയുടെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . ഇക്കാര്യത്തില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്ന് വാര്‍ത്താവിനിമയ മന്ത്രി അംബികാസോണി പറഞ്ഞു. പോലീസിന്റെ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്നും പോലീസിനെ അവരുടെ കര്‍ത്തവ്യത്തില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ നടപടിയെടുക്കുമെന്നും ഹസാരെയുടെ അറസ്റ്റിനെക്കുറിച്ച് അംബികാസോണി പറഞ്ഞു. ആയിരങ്ങള്‍ തടിച്ചുകൂടുന്നിടത്ത് സമാധാനപരമായ പ്രതിഷേധമായിരിക്കും നടക്കുകയെന്ന് കരുതാനാകില്ലെന്നും അവര്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തെ അടിയന്തരാവസ്ഥക്കാലവുമായി ഉപമിക്കുന്നത് ശരിയല്ലെന്നും അംബികാസോണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക