Image

ഹസന്‍ അലി ഖാന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

Published on 16 August, 2011
ഹസന്‍ അലി ഖാന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഹസന്‍ അലി ഖാന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. അഞ്ചു ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഹസന്‍ അലി ഖാന് ജാമ്യം അനുവദിച്ചിരുന്നത്. പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി നടപടിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക