Image

സ്വര്‍ഗ്ഗീയ നന്മ ഡി.വി.ഡി പ്രകാശനം ചെയ്തു.

നിബു വെള്ളവന്താനം Published on 16 August, 2011
സ്വര്‍ഗ്ഗീയ നന്മ ഡി.വി.ഡി പ്രകാശനം ചെയ്തു.
ന്യൂയോര്‍ക്ക് : പാരസൈഡസ് ഓഡിയോ/വീഡിയോ മിനിസ്ട്രീസിന്റെ 16-ാമത് വോളിയം 'സ്വര്‍ഗ്ഗീയ നന്മ'എന്ന ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പ്രഥമ വീഡിയോ ആല്‍ബം പ്രകാശനം ചെയ്തു.

ഒക്കലഹോമയില്‍ നടന്ന പിസിഎന്‍എകെ കോണ്‍ഫറന്‍സില്‍ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും സംഘടനയായ കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം മീറ്റിംഗില്‍ സിസ്റ്റര്‍ സൂസന്‍ ബി.ജോണ്‍ രചിച്ച ആത്മീയാനുഭവ ഗാനങ്ങളും സന്ദേശവുമടങ്ങിയ 'സ്വര്‍ഗ്ഗീയ നന്മ' എന്ന ആല്‍ബം കേരള എക്‌സ്പ്രസ് പത്രത്തില്‍ ചീഫ് എഡിറ്റര്‍ കെ.എം.ഈപ്പന്‍ , ക്രിസ്തീയ സാഹിത്യകാരനും എഴുത്തുകാരനുമായ റവ.പി.പി.കുര്യന്‍ പ്രഥമ കോപ്പി നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു.

'സ്വര്‍ഗ്ഗീയ നന്മ' എന്ന ഡിവിഡിയില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ക്രിസ്തീയ ലോകത്ത് പ്രശസ്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന യുവഗായിക ജോസ്‌നാ ജോണും, സന്ദേശം നല്‍കിയിരിക്കുന്നത് റവ.ടൈറ്റസ് ഈപ്പനുമാണ്.

ലിറിക്‌സ് : സൂസന്‍ ബി.ജോണ്‍ , സംഗീതം : ജോജോ അരൂര്‍ ആന്‍ഡ് സൂസന്‍ ബി.ജോണ്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ബാബു എം.ജോണ്‍ : 954-572-1122, ജോണ്‍ ഡേവിഡ് : 773-225-7307, ജോജോ അരൂര്‍ : 478-287-5234 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സ്വര്‍ഗ്ഗീയ നന്മ ഡി.വി.ഡി പ്രകാശനം ചെയ്തു.സ്വര്‍ഗ്ഗീയ നന്മ ഡി.വി.ഡി പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക