Image

ഇന്റര്‍ ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 22, 23 തിയതികളില്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 18 September, 2012
ഇന്റര്‍ ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 22, 23 തിയതികളില്‍
ഫിലാഡല്‍ഫിയ: 2012 താഴത്തേല്‍ മേരി സെബാസ്റ്റ്യന്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള മൂന്നാമത്‌ മലയാളി ഇന്റര്‍ ചര്‍ച്ച്‌ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 22 ശനി, 23 ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്തുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ പുതുക്കിപ്പണിത വോളിബോള്‍ കോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ടൂര്‍ണമന്റിന്റെ വിജയത്തിനായി ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ്‌മേന്‍മാരും, അഭ്യുദയകാംക്ഷികളും പരിശ്രമിക്കുന്നു.

ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന്‌ ജയ്‌സണ്‍ സെബാസ്റ്റ്യനും, റിമാക്‌സ്‌ ഈസ്റ്റേണും സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്യുന്ന എവര്‍ റോളിംഗ്‌ ട്രോഫിയും, റണ്ണര്‍ അപ്‌ ആകുന്ന ടീമിന്‌ തോമസ്‌ പള്ളം നല്‍കുന്ന ട്രോഫിയും ലഭിക്കും. കൂടാതെ ഏറ്റവും നല്ല കളിക്കാരനും, കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കും ഷാജി മിറ്റത്താനി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികളും ലഭിക്കും.

ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളിവക ടീമുകളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തുന്ന വാശിയേറിയ മല്‍സരങ്ങളില്‍ കഴിഞ്ഞ വര്‍ഷം പങ്കെടൂത്ത ടീമികളെല്ലാം പങ്കെടുക്കുന്നുണ്ട്‌. ഈ വര്‍ഷം കൂടുതല്‍ ടീമുകളുടെ രജിസ്‌ട്രേഷന്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

സെപ്‌റ്റംബര്‍ 16-ന്‌ കൂടിയ പ്ലാനിംഗ്‌ മീറ്റിങ്ങില്‍ ടൂര്‍ണമെന്റ്‌ കോര്‍ഡിനേറ്റു ചെയ്യുന്നതിനുള്ള ഔദ്യോഗിക ഭാരവാഹികളെ തെരഞ്ഞെടുത്തു. സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ബാബു വര്‍ക്കി, സ്റ്റാന്‍ലി എബ്രാഹം, ലയോണ്‍സ്‌ തോമസ്‌ (രാജീവ്‌), ജസ്റ്റിന്‍ മാത്യു, ജയ്‌സണ്‍ സെബാസ്റ്റ്യന്‍, എം. സി. സേവ്യര്‍, ഷെറീഫ്‌ അലിയാര്‍, ഗ്ലാഡ്‌സണ്‍ മാത്യു, ടോമി അഗസ്റ്റിന്‍, ജെയ്‌സണ്‍ പൂവത്തിങ്കല്‍, റോയി മാത്യു, സുജാത
സെബാസ്റ്റ്യന്‍, അഭിലാഷ്‌ ലൂക്കോസ്‌, ജോയി കരുമത്തി, ജോസഫ്‌ വര്‍ഗീസ്‌, ജോര്‍ജ്‌ തറക്കുന്നേല്‍, ജോസ്‌ പാലത്തിങ്കല്‍, ടോം പാറ്റാനി എന്നിവരാണ്‌ കോര്‍ഡിനേറ്റിംഗ്‌ കമ്മിറ്റിയിലുള്ളത്‌. എബ്രഹം മുണ്ടക്കല്‍ ആയിരിക്കും മുഖ്യ റഫറി.

സെപ്‌റ്റംബര്‍ 22 ശനിയാഴ്‌ച്ച സീറോമലബാര്‍ പള്ളിയുടെ വോളിബോള്‍ കോര്‍ട്ടില്‍ ലീഗ്‌ മല്‍സരങ്ങള്‍ നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ 23 ഞായറാഴ്‌ച്ച വൈകുന്നേരമായിരിക്കും നടക്കുന്നത്‌. വിജയിക്കുന്ന ടിമിന്‌ സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളി വികാരി റവ: ഫാ: ജോണ്‍ മേലേപ്പുറം ട്രോഫികള്‍ സമ്മാനിക്കും.
ടൂര്‍ണമന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക.

സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം 267 467 2650, ലയോണ്‍സ്‌ തോമസ്‌ (രാജീവ്‌) 215 459 2942 ജസ്റ്റിന്‍ മാത്യു 267 226 7668, അഭിലാഷ്‌ ലൂക്കോസ്‌ 215 410 9441.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക