Image

റിയാദില്‍ കുടുങ്ങിയ മലയാളിയെ മോചിപ്പിക്കാന്‍ നിര്‍ദേശം

Published on 18 September, 2012
റിയാദില്‍ കുടുങ്ങിയ മലയാളിയെ മോചിപ്പിക്കാന്‍ നിര്‍ദേശം
ന്യൂദല്‍ഹി: റിയാദില്‍ ശമ്പളം നല്‍കാതെ സ്‌പോണ്‍സര്‍ തടഞ്ഞുവെച്ച മലാളിയെ മോചിപ്പിക്കാന്‍ നടപടിയെടുക്കാന്‍ പ്രവാസികാര്യമന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ സ്വദേശി നിഹാദ് ശറഫുദ്ദീനാണ് റിയാദില്‍ പ്രയാസപ്പെടുന്നത്. സ്വദേശിയുടെ വീട്ടില്‍ ജോലിചെയ്യുന്ന ഇയാള്‍ക്ക് കഴിഞ്ഞ 15 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും പീഡനമനുഭവിക്കേണ്ടിവരുന്നെന്നും ദല്‍ഹി കാപിറ്റല്‍ മലയാളി അസോസിയേഷന്‍ മുഖേനെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതത്തേുടര്‍ന്നാണ് പ്രവാസികാര്യ മന്ത്രാലയം പ്രശ്‌നത്തിലിടപെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക