Image

പാര്‍ട്ട് ടൈം ജോലിയും കുവൈറ്റില്‍ നിയമവിധേയമാക്കുന്നു

Published on 18 September, 2012
പാര്‍ട്ട് ടൈം ജോലിയും കുവൈറ്റില്‍ നിയമവിധേയമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈറ്റില്‍ പാര്‍ട്ട് ടൈം ജോലി നിയമ വിധേയമാക്കുന്നതായി  ഉടന്‍ ഉത്തരവ് പുറത്തിറക്കും. കുവൈത്ത് തൊഴില്‍ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തോട് രാജ്യത്ത് കുടിയേറ്റ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന വിദേശികളോട് ഉദാര സമീപനം സ്വീകരിക്കണം എന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത സമിതി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് പാര്‍ട്ട് ടൈം ജോലി നിയമ വിധേയമാക്കാന്‍ തീരുമാനമായിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിലെ തടസ്സം നീങ്ങും. എന്നാല്‍ ഇതിന് സ്‌പോണ്‍സറുടെ അനുമതി പത്രം ആവശ്യമായിരിക്കും എന്നാണ് തൊഴില്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പടെയുള്ള സംഘടനകളുടെ നിരന്തര ആവശ്യപ്രകാരമാണ്, തൊഴില്‍, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലാകുന്ന വിദേശികളോട് മാന്യവും ഉദാരവുമായ സമീപനം സ്വീകരിക്കാനുള്ള നീക്കം കുവൈറ്റിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക