Image

`അയനം' ഓപ്പണ്‍ ഫോറത്തിന്‌ പുതിയ ഭാരവാഹികള്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 18 September, 2012
`അയനം' ഓപ്പണ്‍ ഫോറത്തിന്‌ പുതിയ ഭാരവാഹികള്‍
കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ മലയാളി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ തുറന്ന കൂട്ടായ്‌മയായ അയനം ഓപ്പണ്‍ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സത്താര്‍ കുന്നില്‍ (ജനറല്‍ കണ്‍വീനര്‍), ഇഖ്‌ബാല്‍ കൂട്ടമംഗലം (ജോയിന്റ്‌ കണ്‍വീനര്‍) എന്നിവര്‍ ചുമതലയേറ്റു.

വ്യത്യസ്‌ത വീക്ഷണ ഗതികളും ആശയങ്ങളും പുലര്‍ത്തുമ്പോള്‍ തന്നെ സങ്കുചിത മത, രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം മനൂഷ്യ പക്ഷത്തുനിന്ന്‌ ചിന്തിക്കാനും സാംസ്‌കാരിക ഇടപെടലുകള്‍ നടത്താനും ആത്മ വിമര്‍ശനത്തോടെ ഓരോരുത്തരും തയറാവാവേണ്‌ടതുണെ്‌ടന്ന്‌ അയനം ഫോറം വിലയിരുത്തി. വ്യക്തികള്‍ കൂടുതല്‍ തങ്ങളിലേക്ക്‌ ചുരുങ്ങുകയും കുവൈറ്റിലെ മലയാളി സംഘടനകള്‍ക്കിടയില്‍ യോജിപ്പിനു പകരം ഭിന്നിപ്പിന്‍െറ ശബ്ദം പ്രബലമായി വരികയും ചെയ്യുന്ന കാലത്ത്‌ എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാനും പരസ്‌പരം സംവദിക്കാനും ഇടങ്ങള്‍ ഇല്ലാതായി വരുന്നത്‌ അഭിലഷണീയമല്ല. അതുകൊണ്‌ടുതന്നെ അയനം പോലുള്ള തുറന്ന കൂട്ടായ്‌മകള്‍ക്ക്‌ ഇപ്പോഴും പ്രസ്‌കതിയുണെ്‌ടന്നും യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അയനം പരിപാടികളുടെ ഭാഗമായി സെപ്‌റ്റംബര്‍ 22 ന്‌ (ശനി) കുവൈറ്റിലെ സംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്‌ട്‌ കൂടങ്കുളം ആണവവിരുദ്ധ സമരത്തെ അധിഷ്ടിതമാക്കി പൊതുചര്‍ച്ചയും ഡോക്യൂമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കും. ഒക്ടോബര്‍ മാസത്തില്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലും കുവൈറ്റില്‍ നിര്‍മിച്ച ഹ്രസ്വ ചിത്രങ്ങളുടെ മത്സരവും സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മുഹമ്മദ്‌ റിയാസ്‌ ചടങ്ങിന്‌ സ്വാഗതം പറഞ്ഞു. ബാബുജി ബത്തേരി, അബ്ദുള്‍ ഫത്താഹ്‌ തയ്യില്‍, ബാലകൃഷ്‌ണന്‍ ഉദുമ, നൗഫല്‍ മൂടാടി, ഹബീബ്‌ മുറ്റിച്ചൂര്‍, ഷാജി രഘുവരന്‍, അബ്ദുള്‍ കലാം, റഫീഖ്‌ ഉദുമ, പീറ്റര്‍, ഷരീ്‌ഫ്‌ താമരശേരി, പി.പി. ജുനൂബ്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു.
`അയനം' ഓപ്പണ്‍ ഫോറത്തിന്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക