Image

ചിക്കാഗൊ അദ്ധ്യാപക സമരം: അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം കോടതി നിരാകരിച്ചു

പി.പി.ചെറിയാന്‍ Published on 18 September, 2012
ചിക്കാഗൊ അദ്ധ്യാപക സമരം: അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം കോടതി നിരാകരിച്ചു
ചിക്കാഗൊ : ചിക്കാഗൊയില്‍ 29,000 അദ്ധ്യാപകരും, അനധ്യാപകരും സെപ്റ്റംബര്‍ 10 തിങ്കളാഴ്ച ആരംഭിച്ച സമരം ആറാം ദിവസവും തുടരുകയാണ്.

350,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമേരിക്കയിലെ മൂന്നാമത്തെ വലിയ വിദ്യാഭ്യാസ ജില്ലയായ ചിക്കാഗൊയില്‍ പണിമുടക്കിന് അനുകൂലമായും, പ്രതികൂലമായും രക്ഷാകര്‍ത്താക്കള്‍ രംഗത്തിറങ്ങി.

ഇതിനിടെ അദ്ധ്യാപകസമരം അവസാനിപ്പിക്കുന്നതിനുള്ള താല്ക്കാലിക കോടതി വിധിക്കായി ചിക്കാഗൊ വിദ്യാഭ്യാസ ജില്ലാധികൃതര്‍ 700 ഓളം പേജുള്ള ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും ജഡ്ജി പീറ്റര്‍ ഈ അദ്ധ്യാപക സമരത്തില്‍ അടിയന്തിരമായി ഇടപെടാതെ കേസ്സ് ബുധനാഴ്ചയിലേക്ക് മാറ്റിവെക്കുകയും ചെയ്തു.

ചിക്കാഗൊ മേയര്‍, അദ്ധ്യാപകസമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് താല്ക്കാലിക നിരോധനത്തിനായി സെപ്റ്റംബര്‍ 17ന് തിങ്കളാഴ്ചയാണ് കോടതിയെ സമീപിച്ചത്.

ചിക്കാഗൊ മേയറുടെ ഈ നീക്കത്തെ അദ്ധ്യാപക സംഘടനാ നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. കാല്‍ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ചിക്കാഗൊ വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ സംഘടിതമായി പണിമുടക്കിന് നിര്‍ബന്ധിതരായത്. അദ്ധ്യാപക കരാര്‍ പുതുക്കുക, വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം അദ്ധ്യാപകരില്‍ കെട്ടിവെച്ചു മേല്‍നടപടി എടുക്കുന്നതില്‍ കൂടുതല്‍ അധികാരങ്ങള്‍ പ്രിന്‍സിപ്പള്‍മാര്‍ക്ക് നല്‍കുക എന്നതുള്‍പ്പെടെയുള്ള കാരണങ്ങളാണ് സമരത്തിനാധാരം.
ചിക്കാഗൊ അദ്ധ്യാപക സമരം: അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം കോടതി നിരാകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക