Image

ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2012
ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കും
ഷിക്കാഗോ: ഫോമയുടെ ഷിക്കാഗോ റീജിയന്റെ പ്രവര്‍ത്തനോദ്‌ഘാടനം സെപ്‌റ്റംബര്‍ 29-ന്‌ വൈകുന്നേരം 6 മണിക്ക്‌ ഷിക്കാഗോയിലുള്ള കെ.സി.എസ്‌ കമ്യൂണിറ്റി ഹാളില്‍ (5110 N. Elston Ave) വെച്ച്‌ കേരളാ ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കുന്നതാണെന്ന്‌ ഫോമയുടെ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡോ. സാല്‍ബി പോള്‍, തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫോമയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു മുഖ്യാതിഥിയായിരിക്കും. ഫോമാ സെന്‍ട്രല്‍ റീജിയണ്‍ വിമന്‍സ്‌ ഫോറത്തിന്റെ ഉദ്‌ഘാടനവും ഈ അവസരത്തില്‍ നടത്തുന്നതാണ്‌.

ഷിക്കാഗോയിലുള്ള പ്രഗത്ഭരായ കലാ പ്രതിഭകള്‍ നടത്തുന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിനു മാറ്റുകൂട്ടും.

കേരളത്തിലെ ആരോഗ്യ വികസനത്തില്‍ ചുരുങ്ങിയകാലംകൊണ്ട്‌ പല നല്ല കാര്യങ്ങളും ചെയ്‌ത ആരോഗ്യമന്തിയെ ഫോമയുടെ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതി സന്ദര്‍ശിച്ച്‌ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. മന്ത്രി ജനുവരി 11-ന്‌ കൊച്ചിയിലെ ലേ മെറീഡിയനില്‍ നടക്കുന്ന ഫോമയുടെ കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഈ സമ്മേളനത്തില്‍ വെച്ച്‌ സെന്‍ട്രല്‍ റീജിയണിന്റെ പല നല്ല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിക്കുമെന്ന്‌ ആര്‍.വി.പി ജോസി കുരിശിങ്കല്‍ അറിയിച്ചു.
ഫോമാ ഷിക്കാഗോ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക