Image

നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ സ്‌കൂള്‍ പുതിയ പാഠ്യവര്‍ഷം ആരംഭിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 September, 2012
നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ സ്‌കൂള്‍ പുതിയ പാഠ്യവര്‍ഷം ആരംഭിച്ചു
ന്യൂയോര്‍ക്ക്‌: നായര്‍ നായര്‍ ബനവലന്റ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ (240- 17 പൊഡോക്ക്‌ അവന്യൂ, ന്യൂയോര്‍ക്ക്‌) നടന്നുവരുന്ന എന്‍.ബി.എ സ്‌കൂളിന്റെ പുതിയ അധ്യയന വര്‍ഷം പ്രന്‍സിപ്പല്‍ രുഗ്‌മിണി നായര്‍ നിലവിളക്ക്‌ കൊളുത്തി ആരംഭിച്ചു. ബാലകൃഷ്‌ണന്‍ നായര്‍, പ്രഭാകരന്‍ നായര്‍, രാജഗോപാല്‍ കുന്നപ്പള്ളില്‍, രാജേശ്വരി രാജഗോപാല്‍, ബിന്ദു സന്തോഷ്‌ എന്നിവരും പഠിതാക്കളായ കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ സ്‌കൂളിലെ കുട്ടികള്‍ ഗണപതി സ്‌തുതിയും ശ്ശോകങ്ങളും ആലപിച്ചു.

ഗീതാ ധ്യാനം, ഗീതാ ശ്ശോകങ്ങള്‍- അതിന്റെ വ്യാഖ്യാനം, കീര്‍ത്തനങ്ങള്‍- മലയാളം, രാമായണം കൂടാതെ സംസ്‌കൃതവും കുട്ടികളെ അഭ്യസിപ്പിക്കുന്നു. താത്‌പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍ രുഗ്‌മിണി നായരെ (718 217 0488) നമ്പരില്‍ വിളിക്കുക. ക്ലാസുകള്‍ സൗജന്യമാണ്‌.
നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ സ്‌കൂള്‍ പുതിയ പാഠ്യവര്‍ഷം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക