Image

അദ്ധ്യാപകര്‍ക്ക്‌ ഫുള്‍ ബ്രൈററ്‌-നെഹ്രു സ്‌കോളര്‍ഷിപ്പിന്‌ അവസരം

ആന്‍ഡ്രൂസ്‌അഞ്ചേരി Published on 17 September, 2012
അദ്ധ്യാപകര്‍ക്ക്‌ ഫുള്‍ ബ്രൈററ്‌-നെഹ്രു സ്‌കോളര്‍ഷിപ്പിന്‌ അവസരം
വാഷിംഗ്‌ടണ്‍: ഇന്ത്യയിലെയും അമേരിക്കയിലെയും സ്‌കൂളുകളില്‍ പംിപ്പിച്ചുകൊണ്‌ടിരിക്കുന്ന അദ്ധ്യാപകര്‍ക്ക്‌ ഫുള്‍ ബ്രൈററ്‌- നെഹൃ സ്‌കോളര്‍ഷിപ്പിന്‌ അവസരം ഒരുങ്ങുന്നു.

6 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ ഇംഗ്ലീഷ്‌,സയന്‍സ്‌, മാത്ത്‌മാററിക്‌സ്‌ വിഷയങ്ങളില്‍ 5 വര്‍ഷത്തെ അദ്ധ്യാപന പരിചയമുള്ള അദ്ധ്യാപകര്‍ക്ക്‌ ററീച്ചര്‍ എക്‌സ്‌ചെയ്‌ന്‍ഞ്‌ജ്‌ പ്രോഗ്രാമിനുള്ള സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാവുന്നതാണ്‌.

തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യാക്കാരായ അദ്ധ്യാപകര്‍ക്ക്‌ അമേരിക്കയിലും അമേരിക്കന്‍ സ്‌കൂളുകളിലെ അദ്ധ്യാപകര്‍ക്ക്‌ ഇന്ത്യയിലും 2013 ഓഗസ്‌ററ്‌ മുതല്‍ ഒന്നോ രണ്‌ടോ സെമിസ്‌ററര്‍ വരെ പംിപ്പിക്കുവാനുള്ള അവസരം ലഭിക്കും. യാത്രാച്ചിലവും താമസസൗകര്യവും ഇന്‍ഷുറന്‍സും മാസംതോറും നിശ്ചിതതുക അലവന്‍സും യുണൈറ്റഡ്‌ സേറ്റേറ്റ്‌ -ഇന്ത്യഎഡ്യൂക്കേഷനല്‍ ഫൗണ്‌ടേഷന്‍ വഹിക്കുന്നതാണ്‌.

ഓരോരാജ്യത്തെയും അദ്ധ്യാപന രീതികളും സംസ്‌ക്കാരവും അടുത്തറിയുവാന്‍ അദ്ധ്യാപകര്‍ക്ക ്‌അവസരം നല്‍കുക എന്നതാണ്‌ ററീച്ചര്‍ എക്‌സ്‌ചെയ്‌ന്‍ഞ്‌ജ്‌ പ്രോഗ്രാംകൊണ്‌ട്‌ ഉദ്ദേശിക്കുന്നത്‌.

അപേക്ഷ 2012 ഒക്‌ടോബര്‍ 15 നകം ന്യൂഡല്‍ഹിയിലെ ഫുള്‍ബ്രൈററ്‌ ആസ്ഥാനത്ത്‌ ലഭിച്ചിരിക്കേണ്‌ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്‌പര്യമുള്ളവര്‍ യുഎസ്‌ ഐഇഎഫിന്റെ ഇന്ത്യഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 91 114 209 0909, 91 442 857 4423
അദ്ധ്യാപകര്‍ക്ക്‌ ഫുള്‍ ബ്രൈററ്‌-നെഹ്രു സ്‌കോളര്‍ഷിപ്പിന്‌ അവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക