Image

കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഭാഗവത സപ്‌താഹം: സ്വാമി ഉദിത്‌ ചൈതന്യ യജ്ഞാചാര്യന്‍

ഗണേഷ്‌ നായര്‍ Published on 17 September, 2012
കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഭാഗവത സപ്‌താഹം: സ്വാമി ഉദിത്‌ ചൈതന്യ യജ്ഞാചാര്യന്‍
ന്യൂയോര്‍ക്ക്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ന്യൂയോര്‍ക്ക്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ ആദ്യമായി ഭാഗവത സപ്‌താഹ യജ്ഞം നടത്തുന്നു. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ഈ മഹായജ്ഞത്തിന്‌ ആതിഥ്യമരളുന്നത്‌ ന്യൂ ഹൈഡ്‌ പാര്‍ക്കിലുള്ള വൈഷ്‌ണവ ടെമ്പിളായിരിക്കും. വളരെ അപൂര്‍വ്വമായി പങ്കെടുക്കാന്‍ അവസരം ലഭിക്കുന്ന ഈ മഹായജ്ഞത്തില്‍ പങ്കെടുക്കുന്നത്‌ അത്യാനന്ദകരവും മാനസീക സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള ആശ്വാസവും തത്‌ഉപരി അളവറ്റ കര്‍ണ്ണാനന്ദം നല്‍കുന്ന മാസ്‌മരിക ദിനങങളും ആയിരിക്കും. തുഞ്ചത്ത്‌ എഴുത്തച്ഛനാല്‍ കിളിപ്പാട്ട്‌ രൂപത്തില്‍ രചിക്കപ്പെട്ട്‌ ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ കഥ പാരായണം ചെയ്യും. അതിന്റെ വ്യാഖ്യാനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും നല്‍കുന്നതുമാണ്‌.

ഈ മഹായജ്ഞത്തിന്റെ മുഖ്യ ആചാര്യന്‍ സ്വാമി ഉദിത്‌ ചൈതന്യജി ആണ്‌. യജ്ഞപൗരാണികരായി രാധാകൃഷ്‌ണപിള്ള, പാര്‍ത്ഥസാരഥി പിള്ള, വുസുദേവ്‌ പുളിക്കല്‍, ബാലകൃഷ്‌ണന്‍ നായര്‍, ജയ്‌പ്രകാശ്‌ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിവിധ തരത്തിലുള്ള വിശിഷ്‌ട പൂജകള്‍ യജ്ഞതലത്തില്‍ നടത്തുന്നതാണ്‌. ദിനാരംഭം ഗണപതി ഹോമത്താലും അതിനുശേഷം സഹസ്രനാമാര്‍ച്ചനയും ഉണ്ടായിരിക്കും. യജ്ഞത്തിന്റെ അഞ്ചാം ദിവസമായി രുഗ്‌മിണി സ്വയംവര പൂജയും, സ്വര്‍വ്വൈശ്വര്യപൂജയും നടത്തുന്നതാണ്‌.

എല്ലാദിവസവും ദീപാരാധനയും ഭജനയും ഉണ്ടായിരിക്കും. യജ്ഞശാലയില്‍ നേരിട്ട്‌ എത്താത്തവര്‍ക്കായി വിശേഷാല്‍ പൂജകളും നടത്തുന്നതാണ്‌. പൂജകളില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. താഴെപ്പറയുന്ന എല്ലാ പൂജകളും യജ്ഞശാലയില്‍ നടത്തുന്നതാണ്‌. സര്‍വ്വദോഷ അര്‍ച്ചന, ശനിദശ പൂജ, ചൊവ്വാദോഷ പൂജ, നവഗ്രഹ പൂജ, സ്വയംവര പൂജ, കുടുംബൈശൈ്വര്യ പൂജ എന്നിവയും മറ്റ്‌ ധാരാളം അര്‍ച്ചനകള്‍ ആവശ്യാനുസരണം നടത്തുന്നതുമായിരിക്കും. സപ്‌താഹയജ്ഞത്തിന്റെ രജിസ്‌ട്രേഷനും ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും. ലഗാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്നും 15 മിനിറ്റ്‌ മാത്രം ദൂരമുള്ള യജ്ഞശാലയിലേക്ക്‌ പ്രത്യേക യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണ്‌.

ഈ മഹായജ്ഞത്തില്‍ പങ്കുചേരുന്നതിനായി എല്ലാ മഹാമനസ്‌കരേയും സ്വാഗതം ചെയ്യുന്നതായി കെ.എച്ച്‌.എന്‍.എ ജോയിന്റ്‌ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ജോയിന്റ്‌ ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു. ഈ മഹായജ്ഞത്തിലൂടെ സ്വരൂപിക്കുന്ന സഹായനിധി കെ.എച്ച്‌.എന്‍.എയുടെ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നതായിരിക്കുമെന്ന്‌ ശ്രീ വിനോദ്‌ കെയാര്‍കെയും, ശ്രീകുമാര്‍ ഉണ്ണിത്താനും അറിയിച്ചു.

ഈ മഹായജ്ഞത്തിന്റെ വിജയത്തിനായും അതുപോലെ ശ്രീ ഉദിത്‌ ചൈതന്യജിയുടെ പ്രഭാഷണ ചാതുര്യം ആസ്വദിക്കുന്നതിനും എല്ലാ മലയാളി കുടുംബങ്ങളേയും ക്ഷണിക്കുന്നതായി കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഭാരവാഹികളും, കെ.എച്ച്‌.എന്‍.എ നാഷണല്‍ കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു. യജ്ഞത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി കെ.എച്ച്‌.എന്‍.എയുടെ ന്യൂയോര്‍ക്ക്‌ റീജിയന്‍ വെബ്‌സൈറ്റ്‌ ആയ www.khnany.org സന്ദര്‍ശിക്കുകയോ, താഴെപ്പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

വിനോദ്‌ കെയാര്‍കെ (516 633 5208), ശ്രീകുമാര്‍ ഉണ്ണിത്താന്‍ (914 886 2655), രാജു നാണു (718 908 5192), ഷിബു ദിവാകരന്‍ (845 399 8446).
കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഭാഗവത സപ്‌താഹം: സ്വാമി ഉദിത്‌ ചൈതന്യ യജ്ഞാചാര്യന്‍
കെ.എച്ച്‌.എന്‍.എ ന്യൂയോര്‍ക്ക്‌ റീജിയന്‍ ഭാഗവത സപ്‌താഹം: സ്വാമി ഉദിത്‌ ചൈതന്യ യജ്ഞാചാര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക