Image

സൗദി വാഹനാപകടം: മരണ സംഖ്യ 13, 4 മലയാളികള്‍

Published on 17 September, 2012
സൗദി വാഹനാപകടം: മരണ സംഖ്യ 13, 4 മലയാളികള്‍
റിയാദ്‌: സൗദി അറേബ്യയിലെ അല്‍-ജുബൈലിലുണ്‌ടായ വാഹനാപകടത്തില്‍ മരിച്ച 13 പേരില്‍ നാല്‌ മലയാളികളും ഉള്‍പ്പെടുന്നു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പെരുങ്കുളത്തില്‍ യാക്കൂബ്‌, പെരുങ്കുളത്തില്‍ അടിവാരം കോട്ടവാലയ്‌ക്കല്‍ അബ്‌ദുള്‍ അസീസ്‌, കോഴിക്കോട്‌ കുന്ദമംഗലം മേലേചെരുവിളത്ത്‌ സലീം, കൊട്ടിയം മയ്യനാട്‌ ചേനവിള വീട്ടില്‍ ജയദേവന്‍ എന്നിവരാണ്‌ മരിച്ചത്‌.

ഞായറാഴ്‌ച രാത്രിയുണ്ടായ അപകടത്തില്‍ മൃതശരീരങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ ഏറെ നേരം കഴിഞ്ഞാണ്‌ മരിച്ചവരെ തിരിച്ചറിഞ്ഞത്‌. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള സാപ്പ്‌ ട്രാപ്പ്‌ എന്ന കമ്പനിയിലെ തൊഴിലാളികള്‍ സഞ്ചരിച്ച ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബസില്‍ 40 പേരോളമുണ്‌ടായിരുന്നു. ഇതില്‍ 12 പേര്‍ മലയാളികളായിരുന്നു. പരിക്കേറ്റ 29 പേരില്‍ നാലു പേരുടെ നില ഗുരുതരമാണ്‌.

ഇടിയുടെ ആഘാതത്തില്‍ ബസിന്‌ തീപിടിച്ചതാണ്‌ മരണസംഖ്യ ഉയര്‍ത്തിയത്‌. ബസ്‌ പൂര്‍ണമായും കത്തി നശിച്ചു. ജോലി കഴിഞ്ഞ്‌ താമസസ്ഥലത്തേക്ക്‌ പോവുകയായിരുന്ന തൊഴിലാളികളാണ്‌ അപകടത്തില്‍പെട്ടത്‌.
സൗദി വാഹനാപകടം: മരണ സംഖ്യ 13, 4 മലയാളികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക