Image

ഷാര്‍ജയില്‍ ഭക്ഷ്യ വിഷബാധ: ഒരാള്‍ മരിച്ചു; 15 പേര്‍ ആശുപത്രിയില്‍

Published on 17 September, 2012
ഷാര്‍ജയില്‍ ഭക്ഷ്യ വിഷബാധ: ഒരാള്‍ മരിച്ചു; 15 പേര്‍ ആശുപത്രിയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞ ദിവസമുണ്ടായ രണ്ട്‌ ഭക്ഷ്യ വിഷബാധകളില്‍ ഒരാള്‍ മരിച്ചു. പാകിസ്‌താന്‍കാരനാണ്‌ മരിച്ചത്‌.15 പേരെ കുവൈറ്റ്‌, അല്‍ ഖാസിമി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ അഞ്ചിനും 13നും ഇടക്ക്‌ പ്രായമുള്ള 10 കുട്ടികളും ഉള്‍പ്പെടും.

ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസ്‌റ്റോറന്‍റില്‍ നിന്ന്‌ ഭക്ഷണം കഴിച്ച നാല്‌ ദക്ഷിണേഷ്യക്കാരാണ്‌ ചികില്‍സ തേടി കുവൈത്ത്‌ ആശുപത്രിയില്‍ എത്തിയത്‌. ഇതില്‍ ഒരാള്‍ മരിക്കുകയായിരുന്നു.ബാക്കി മൂന്നാളുകള്‍ ഇവിടെ ചികില്‍സ തുടരുകയാണ്‌.

രണ്ടാമത്തെന്മ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ അല്‍ ഖാസിമി ആശുപത്രിയില്‍ നിന്നാണ്‌. സ്വദേശികളായ 10 കുട്ടികളും യുവാവുമാണ്‌ ഇവിടെ ചികില്‍സക്കെത്തിയത്‌. കുട്ടികള്‍ അഞ്ചിനും 13നും ഇടക്ക്‌ പ്രായമുള്ളവരാണ്‌. ഷാര്‍ജയിലെ പ്രമുഖ മാളില്‍ പ്രവര്‍ത്തിക്കുന്ന റസ്‌റ്റോറന്‍റില്‍ നിന്ന്‌ ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഇതിന്‌ ശേഷം കടുത്തന്മ ഛര്‍ദിയും അനുബന്ധ അസുഖങ്ങളും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ഇവര്‍ ചികില്‍സ തേടി എത്തുകയായിരുന്നുവെന്ന്‌ അല്‍ ഖാസിമി ആശുപത്രിയിലെ ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. ഖാലിദ്‌ ഖല്‍ഫാന്‍ ബിന്‍ സബന്മ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക