Image

എംബസി ജീവനക്കാരെ അമേരിക്ക തിരിച്ചു വിളിക്കുന്നു: ഇന്ത്യഭരിക്കുന്നവര്‍ക്ക് യുഎസ് മാധ്യമങ്ങളുടെ പ്രശംസ

Published on 17 September, 2012
എംബസി ജീവനക്കാരെ അമേരിക്ക തിരിച്ചു വിളിക്കുന്നു: ഇന്ത്യഭരിക്കുന്നവര്‍ക്ക് യുഎസ് മാധ്യമങ്ങളുടെ പ്രശംസ
എംബസി ജീവനക്കാരെ അമേരിക്ക തിരിച്ചു വിളിക്കുന്നു

വാഷിങ്ടണ്‍:മുഹമ്മദ് നബിയെ അവഹേളിക്കുന്ന അമേരിക്കന്‍ ചലച്ചിത്രത്തിനെതിരെ പ്രതിഷേധം നടക്കുന്ന സുഡാന്‍, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്രസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന 'അധികമുള്ള' ജീവനക്കാരോട് രാജ്യത്തേക്ക് തിരിച്ചുവരാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. സുഡാനിലെ എംബസി ജീവനക്കാരെ ജര്‍മനി തിരിച്ചുവിളിച്ചിട്ടുണ്ട്.

അതിനിടെ, ഖാര്‍ത്തൂമിലെ എംബസിയുടെ സുരക്ഷിതത്വത്തിനായി സേനയെ അയയ്ക്കാനുള്ള അമേരിക്കയുടെ അപേക്ഷ സുഡാന്‍ തള്ളിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ഖാര്‍ത്തൂമിലെ നയതന്ത്രാലയ ഓഫീസുകള്‍ സംരക്ഷിക്കാന്‍ സുഡാന് കഴിവുണ്ടെന്നാണ് വിദേശകാര്യമന്ത്രി അലി അഹമ്മദ് കാര്‍തി അഭിപ്രായപ്പെട്ടത്. സുഡാനിലെ സംഘര്‍ഷങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് യു.എസ് വക്താവ് വിക്ടോറിയ നൂലണ്ട് അറിയിച്ചു. വെള്ളിയാഴ്ച പ്രക്ഷോഭം നടത്തിയ 3000ത്തോളം പേര്‍ ജര്‍മന്‍, അമേരിക്കന്‍, ബ്രിട്ടീഷ് എംബസികള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു.

ടുണീസിലേയും ഖാര്‍ത്തൂമിലേയും എംബസികളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളേയും അധികമുള്ള ജീവനക്കാരെയും തിരിച്ചയയ്ക്കാനാണ് അമേരിക്ക നിര്‍ദേശം നല്‍കിയതെന്ന് സിന്‍ഹ്വ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ രാജ്യങ്ങളില്‍ യാത്രചെയ്യുന്നതിനും തങ്ങളുടെ പൗരന്‍മാര്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ടുണീസിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടിരുന്നു. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും മൂന്നുപേര്‍ കൊല്ലപ്പെടുകയും രോഷാകുലരായ പ്രക്ഷോഭകര്‍ അമേരിക്കന്‍ എംബസി കൈയേറാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.ടുണീസില്‍നിന്നും വാണിജ്യവിമാനങ്ങളില്‍ സ്വന്തം രാജ്യത്തേക്ക് വരാനും പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കി. സുഡാനിലെ ഡാര്‍ഫര്‍ മേഖലയിലും ബ്ലൂ നൈല്‍, ദക്ഷിണ കോര്‍ഡോഫാന്‍ സംസ്ഥാനങ്ങളിലും യാത്രചെയ്യാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.

നേരത്തേ ലിബിയയിലെ ബെന്‍ഗാസി നഗരത്തിലെ കോണ്‍സുലേറ്റില്‍ നടത്തിയ ആക്രമണത്തില്‍ യു.എസ് സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.അതിനിടെ, നബിയെ അവഹേളിക്കുന്ന സിനിമ നിര്‍മിച്ചവരില്‍ മുഖ്യനായ കാലിഫോര്‍ണിയ സ്വദേശി നകൗല ബാസെലി നകൗല (55)യെ ലോസ് ആഞ്ജലീസ് പോലീസ് ചോദ്യംചെയ്തു. ഇയാളെ അറസ്റ്റുചെയ്തിട്ടില്ലെന്നും ഉടന്‍തന്നെ വിട്ടയയ്ക്കുമെന്നും പോലീസ് അറിയിച്ചു. ബാങ്ക് വഞ്ചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിരീക്ഷണഘട്ടത്തിലാണ് നകൗലയിപ്പോള്‍. അതിനിടെ, നകൗലയുടെ കേറിട്ടോസിലെ വീട്ടില്‍വെച്ചാണ് വിവാദ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ക്രൂ മെമ്പര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഇയാള്‍ തയ്യാറായില്ല.

വിവാദചിത്രത്തിനെതിരെ നാലുദിവസമായി പ്രക്ഷോഭം നടക്കുന്ന ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തിന്റെ നിയന്ത്രണം പോലീസ് തിരിച്ചുപിടിച്ചു. ഇവിടെനിന്നും നൂറുമീറ്റര്‍മാത്രം ദൂരത്തിലുള്ള യു.എസ്. എംബസിയുടെ പരിസരങ്ങളില്‍നിന്നും പ്രക്ഷോഭകരെ ഒഴിപ്പിച്ചു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചിരുന്നു. നാനൂറിലധികം പ്രകടനക്കാരെ അറസ്റ്റുചെയ്തതായി പ്രധാനമന്ത്രി ഹിഷാം കാന്‍ഡില്‍ പറഞ്ഞു. കാലിഫോര്‍ണിയയില്‍ നിര്‍മിച്ച ചലച്ചിത്രത്തോടുള്ള പ്രതിഷേധമായി അമേരിക്കന്‍ അംബാസഡറെ പുറത്താക്കണമെന്നാണ് ഈജിപ്തിലെ പ്രക്ഷോഭകരുടെ ആവശ്യം.


ഇന്ത്യഭരിക്കുന്നവര്‍ക്ക് യുഎസ് മാധ്യമങ്ങളുടെ പ്രശംസ

യൂയോര്ക്ക്: ഇന്ത്യയില് ചില്ലറ വ്യാപാരമേഖലയിലും വ്യോമയാനരംഗത്തുമടക്കം വിദേശനിക്ഷേപത്തിന് തീരുമാനിച്ച യുപിഎ സര്ക്കാരിന് അമേരിക്കന് മാധ്യമങ്ങളുടെ പ്രശംസ. രണ്ടുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തികപരിഷ്‌കാരമാണിതെന്ന് പ്രമുഖ പത്രങ്ങള് റിപ്പോര്ട്ട്‌ചെയ്തു. എന്നാല്, പരിഷ്‌കാരം നടപ്പാക്കാന് മന്മോഹന്‌സിങ് സര്ക്കാരിന് രാഷ്ട്രീയസാഹസം കാട്ടേണ്ടിവരുമെന്നും പത്രങ്ങള് ആശങ്ക പ്രകടിപ്പിച്ചു.
 സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരം വര്ധിപ്പിക്കാനുമുള്ള തീരുമാനമെടുക്കുന്നതില് സര്ക്കാര് കടുത്ത സമ്മര്ദത്തിലാണെന്ന് 'ദ ന്യൂയോര്ക്ക് ടൈംസ്' റിപ്പോര്ട്ട്‌ചെയ്തു. വാള്മാര്ട്ട് അടക്കമുള്ള വിദേശബ്രാന്ഡുകള് അനുവദിച്ച തീരുമാനം ഈ നിലയ്ക്കുള്ളതാണ്. ചില്ലറവില്പ്പനയിലും വ്യോമയാനമേഖലയിലും പ്രക്ഷേപണരംഗത്തും വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം രണ്ട് പതിറ്റാണ്ടിനിടയിലെ വലിയ സാമ്പത്തികപരിഷ്‌കാര നടപടിയാണ്. ഈ നീക്കം വിവാദമുണ്ടാക്കുമെന്ന് ഉറപ്പാണ്.. സ്വന്തം സര്ക്കാരിന്റെ ഭാവി നോക്കാതെ ഇത്തരം സാമ്പത്തികനയങ്ങള് നടപ്പാക്കിയ മന്മോഹന്‌സിങ് വലിയ രാഷ്ട്രീയസാഹസമാണ് കാട്ടിയത് അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള പത്രം അഭിപ്രായപ്പെട്ടു. 2004ല് അധികാരമേറ്റശേഷം മന്മോഹന്‌സിങ് പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സാമ്പത്തികപരിഷ്‌കാരമാണ് ഇപ്പോഴത്തേതെന്ന് 'വാഷിങ്ടണ് പോസ്റ്റ്' പറഞ്ഞു. സാമ്പത്തികവളര്ച്ച മന്ദീഭവിക്കാന് തുടങ്ങി രണ്ടുവര്ഷത്തോളം യുപിഎ സര്ക്കാര് ഒന്നുംചെയ്തില്ല. അഴിമതിയിലും കുംഭകോണങ്ങളിലും വിലക്കയറ്റത്തിലും മറ്റും പ്രതിരോധത്തിലായിരുന്ന സര്ക്കാര് ഇപ്പോള് പ്രവര്ത്തിച്ചുതുടങ്ങിയെന്ന് പോസ്റ്റ് റിപ്പോര്ട്ടില് പറഞ്ഞു. അഴിമതിയില് മുങ്ങിയ സര്ക്കാരിനെ നയിക്കുന്ന മന്മോഹന് കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന് രണ്ടാഴ്ച മുമ്പ് ഇതേ പത്രം വാര്ത്ത നല്കിയിരുന്നു


നീല്‍ ആംസ്‌ട്രോങ്ങിന്റെ ചിതാഭസ്മം കടലിലൊഴുക്കി

വാഷിങ്ടണ്: ചന്ദ്രനില് ആദ്യമായി കാല്കുത്തിയ അമേരിക്കന് ബഹിരാകാശ യാത്രികന് നീല് ആംസ്‌ട്രോങ്ങിന്റെ ചിതാഭസ്മം കടലിലൊഴുക്കി. കഴിഞ്ഞ ആഗസ്ത് 25നാണ് എണ്പത്തിരണ്ടുകാരനായ ആംസ്‌ട്രോങ് മരിച്ചത്. യുഎസ്എസ് ഫിലിപ്പൈന് എന്ന അമേരിക്കന് വിമാനവാഹിനി കപ്പലില് റൈഫിള് സല്യൂട്ടടക്കമുള്ള ഉപചാരങ്ങള്ക്കുശേഷമാണ് അറ്റ്‌ലാന്റിക് സമുദ്രത്തില് ചിതാഭസ്മം ഒഴുക്കിയത്. ആംസ്‌ട്രോങ്ങിന്റെ ഭാര്യ കരോളും അടുത്ത കുടുംബാംഗങ്ങളും കപ്പലില് നടന്ന പരിപാടികളില് പങ്കെടുത്തു. കടലിലൊഴുക്കുന്നതിനുമുന്നോടിയായി വാഷിങ്ടണ് നാഷണല് കതീഡ്രലില് അനുസ്മരണ ശുശ്രൂഷകളും നടന്നു. രാഷ്ട്രീയസാമൂഹ്യ മേഖലകളിലെ പ്രമുഖരും നാസയിലെ സഹപ്രവര്ത്തകരും മുന് ബഹിരാകാശയാത്രികരുമടക്കം നിരവധിപേര് അനുസ്മരണത്തില് പങ്കെടുത്തു. 1969 ജൂലൈ 20നാണ് മനുഷ്യചരിത്രത്തിന് പുത്തന് കാല്വയ്പായി ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങിയത്.


അമേരിക്കയുടെ ചെന്നൈയിലെ വിസ വിഭാഗം അടച്ചു


ചെന്നൈ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിക്കപ്പെട്ട സിനിമയുടെ പേരില്‍ ആക്രമണ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അമേരിക്ക ചെന്നൈയിലെ അവരുടെ വിസ വിഭാഗം രണ്ട് ദിവസത്തേക്ക് അടച്ചു. തിങ്കളും ചൊവ്വയും ഇവിടെ നിന്ന് വിസ പതിപ്പിക്കല്‍ ഉണ്ടാകില്ല. ഈ തീയതികളില്‍ വരേണ്ടവരെ പുതിയ തീയതി പിന്നീടറിയിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. പ്രതിദിനം ആയിരം പേരാണ് വിസ പതിച്ചുകിട്ടാന്‍ ഇവിടെ എത്താറ്. കഴിഞ്ഞ വെള്ളിയാഴ്ച തമിഴനാട് മുസ്ലിം മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ കോണ്‍സുലേറ്റ് പിക്കറ്റ് ചെയ്തിരുന്നു.അന്ന് കല്ലേറുമുണ്ടായി.


മരിച്ചവരില് നാല് മലയാളികളും

ജിദ്ദ: സൗദി അറേബ്യയിലെ ജുബൈലില് ബസും ടാങ്കര് ലോറിയും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. ജോലിസ്ഥലത്തുനിന്ന് തൊഴിലാളികളുമായി താമസസ്ഥലത്തേക്ക് പോയ ബസാണ് അപകടത്തില്‌പെട്ടത്. മരിച്ചവരില് 4 മലയാളികളുള്ളതായി അറിവായി. മലപ്പുറം മേലാറ്റൂര് സ്വദേശി യാക്കൂബ്, കോഴിക്കോട് അടിവാരത്ത് അബ്ദുള് അസീസ്, കോഴിക്കോട് കുന്നമംഗലം സ്വദേശി സലീം, കൊല്ലം മയ്യനാട് സ്വദേശി ജയദേവന് എന്നിവരാണ് മരിച്ച മലയാളികള് തൊഴിലാളികള് സഞ്ചരിച്ചിരുന്ന ബസും ടാങ്കര് ലോറിയും തമ്മില് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില് ബസിന് തീപിടിച്ചു. ബസ് പൂര്ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്ട്ട്. സാപ്പ് ട്രാപ്പ് എന്ന കമ്പനിയിലെ തൊഴിലാളികള് സഞ്ചരിച്ച ബസാണ് അപകടത്തില്‌പ്പെട്ടത്. ബസില് നാല്പതോളം യാത്രക്കാരുണ്ടായിരുന്നു. ഇതില് 12 പേര് മലയാളികളാണ്. തിങ്കളാഴ്ച പുലര്‌ച്ചെയാണ് അപകടമുണ്ടായത്.

500 തടവുകാരെ മോചിപ്പിച്ചു

മ്യാന്‍മര്‍: ജനാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയ്ക്ക് ശക്തിപകര്‍ന്ന്  മ്യാന്‍മര്‍ 500 തടവുകാരെ മോചിപ്പിച്ചു. മോചനം ലഭിച്ചവരില്‍ രാഷ്ട്രീയത്തടവുകാരും അനധികൃതമായി പാര്‍പ്പിച്ചിരുന്നവരും സാമൂഹ്യപ്രവര്‍ത്തകരും ഉണ്ടെന്നാണ് സൂചന.പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ ഐക്യരാഷ്ട്രസഭ സന്ദര്‍ശിക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെയാണ് ഇത്രയധികം തടവുകാരെ ഒന്നിച്ച് മോചിപ്പിക്കുന്നത് എന്നത് ശുഭപ്രതീക്ഷ പകരുന്നുവെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ മുന്നൂറിലധികം രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലറയ്ക്കുള്ളിലാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് ഇന്ത്യയും മ്യാന്‍മറും ഈ വര്‍ഷം മെയില്‍ 12 ഉടമ്പടികളില്‍ ഒപ്പുവെച്ചിരുന്നു. മ്യാന്‍മറിന് 50 കോടി ഡോളര്‍ സഹായം നല്‍കുന്ന ഉടമ്പടിയും ഇതില്‍ ഉള്‍പ്പെടുന്നു. മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസിഡന്റ് തെയ്ന്‍ സെയ്‌നുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഉടമ്പടി ഒപ്പുവെക്കല്‍.25 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മ്യാന്‍മര്‍ സന്ദര്‍ശിച്ചത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാനദിനം ജനാധിപത്യപ്പോരാളി ആങ് സാന്‍ സ്യു ചിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനിക ഭരണത്തിന്‍കീഴിലായിരുന്ന മ്യാന്‍മറില്‍ രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.







 








Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക