Image

ഷാജി കറ്റാനം മെഡിക്കല്‍ ബ്രിഡ്ജസ് സന്ദര്‍ശിച്ചു.

സജി പുല്ലാട് Published on 17 September, 2012
ഷാജി കറ്റാനം മെഡിക്കല്‍ ബ്രിഡ്ജസ് സന്ദര്‍ശിച്ചു.
ഹൂസ്റ്റണ്‍ : പ്രമുഖ കോണ്‍ഗ്രസ് നേതാവും, ആലപ്പുഴ ഡി.സി.സി. സെക്രട്ടറിയുമായ ഷാജി കറ്റാനം ഹൂസ്റ്റണിലെ മെഡിക്കല്‍ ബ്രിഡ്ജസ് സന്ദര്‍ശിച്ചു. ലോകത്തിലെ വിവിദ ആശുപത്രികളിലേക്ക് സൗജന്യ മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. ഹൂസ്റ്റണില്‍ ഹൃസ്വസന്ദര്‍ശത്തിന് എത്തിയതായിരുന്നു ഇദ്ദേഹം. ഐ.എന്‍.ഒ.സി. ടെക്‌സസ് റീജന്‍ മുഖ്യഭാരവാഹിയായ ജോര്‍ജ്ജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം മലയാളികളാണ് കേരളത്തിലേക്കുള്ള ഈ ഔഷധവിതരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വിദേശ മലയാളികള്‍ക്ക് സ്വദേശത്തോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ ആതുര ശുശ്രൂഷാ രംഗത്ത് പ്രതിഫലിച്ചുകാണുന്നത് അത്യന്തം പ്രശംസനീയവും, പ്രോത്സാഹജനകവുമാണെന്ന് ഷാജികറ്റാനം അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും ഇദ്ദേഹം പ്രശംസിച്ചു.

കേരളത്തിലെ വിവിധ ആശുപത്രികളിലേക്കുള്ള സൗജന്യമരുന്ന് ഇറക്കുമതിക്ക് എല്ലാ സഹായങ്ങളും ഇദ്ദേഹം വാഗ്ദാനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് 25 കോടി രൂപയുടെ 19 കണ്ടെയ്‌നര്‍ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും നോര്‍ക്ക എന്ന സംഘടന മുഖേന കേരളത്തിലെ വിവിധ ആശുപത്രികളില്‍ സൗജന്യവിതരണം ചെയ്തിരുന്നു.
ഷാജി കറ്റാനം മെഡിക്കല്‍ ബ്രിഡ്ജസ് സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക