Image

മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.

ബിനോയി സെബാസ്റ്റ്യന്‍ Published on 16 September, 2012
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
മെക്കാലന്‍ (ടെക്‌സസ്): സമഭാവനയുടെയും സമൃദ്ധിയുടെയും പൗരാണീക ഭരണനന്മയായ തിരുവോണം റിയോ ഗ്രാന്റെ വാലി മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തില്‍ ആഘോഷിച്ചു. മെക്കാലന്‍ യൂപിടിഎ വിദ്യാര്‍ത്ഥി യൂണിയന്‍ ബില്‍ഡിംഗില്‍ നടന്ന ആഘോഷപരിപാടികള്‍ ഹിഡാല്‍ഗോ കൗണ്ടി ഡിസ്ട്രിക്റ്റിക് അറ്റോര്‍ണി ശ്രീ. റെനേ ഗ്വേറ ഉത്ഘാടനം ചെയ്തു. പ്രമൂഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനും ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യ ഓണസന്ദേശം നല്‍കി.

ഇതിഹാസതുല്യമായ ഒരു രാജ്യത്തു നിന്നും അമേരിക്കയിലേക്കു കുടിയേറി സ്വപ്രയത്‌നംകൊണ്ടും രാജ്യത്തിന്റെ മുഖ്യധാരയിലേക്കു കടന്നു വന്നുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന്റെ പൂര്‍വ്വപിതാക്കളോടും സംസ്‌ക്കാരത്തോടുമുള്ള പ്രതിബദ്ധതയെ റെനേ ഗ്വേറ ഉത്‌ഘോഷിച്ചു. രാജ്യവും ഭരണവും നഷ്ടപ്പെട്ടിട്ടും പ്രജാവത്‌സലനായ ഒരു പ്രജാപതിയുടെ അതിരറ്റ സ്‌നേഹമാണ് മാഹാബലിയുടെ വാര്‍ഷീകസന്ദര്‍ശനത്തെ സുചിപ്പിക്കുന്നതെന്നും ആധുനീക ജനായത്ത ഭരണനേതാക്കള്‍ ബലിയുടെ പ്രജാസ്‌നേഹം ഉള്‍ക്കൊള്ളേണ്ടതാണെന്നും ഓണസന്ദേശത്തില്‍ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

ഡോ. ജോണ്‍ എബ്രഹാം, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രാജു ചാമത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മാണി സ്‌ക്കറിയ അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ഗോപാലകൃഷണനെയും വിദ്യാഭ്യാസരംഗത്തു വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ യുവപ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.

ജയ്‌സണ്‍ വേണാട്ട്, അനില്‍കുമാര്‍ ബാലന്‍, ബിജുമോന്‍ ജോസഫ്, ഡോ.ഗോപാലകൃഷ്ണന്‍, എബ്രഹാം മാര്‍ക്കോസ്, ആന്റണി മാത്യു, വിനോജ് മൈക്കിള്‍, ഡോ. ജോണ്‍ എബ്രഹാം, ഡാലിയ ടോണി, ഫിറോസ് ഉമ്മര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വമേകി. നൃത്തരംഗാവിഷ്‌ക്കാരത്തിനു മീരാ ജോസഫ് നേതൃത്വമേകി. എബിന്‍ ജോസഫ്, മൈക്കിള്‍ ആന്റണി, ഷൈനി ബാബുജി തുടങ്ങിയവരായിരുന്നു അവതാരകര്‍. അസോസിയേഷന്‍ സെക്രട്ടറി കൊച്ചുറാണി ജോസഫ്, ഡാലിയ ജോസ് എന്നിവരായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാരതീയ നൃത്തരൂപങ്ങള്‍, സമ്പൂര്‍ണ്ണ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള മഹാബലിയുടെ തിരുവെഴുന്നത്ത്, തിരുവോണപ്പൂച്ചമയം, തിരുവാതിരക്കളി, വള്ളംകളി തുടങ്ങിയ ചടങ്ങിന്റെ ഭാഗമായി അവതരിപ്പിച്ചു.
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
rene
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
mani scaria
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
Mac Allen Inauguration
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
Onam celebration
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
മെക്കാലന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക