Image

പ്രമുഖ വ്യവസായി പി.ജെ. മാത്യു നിര്യാതനായി

Published on 16 September, 2012
പ്രമുഖ വ്യവസായി പി.ജെ. മാത്യു നിര്യാതനായി
പാലാ: പ്രമുഖ വ്യവസായിയും പാറയില്‍ ഗ്രൂപ്പ്‌ കമ്പനി ചെയര്‍മാനുമായ നരിയങ്ങാനം പാറയില്‍ പി.ജെ. മാത്യു (പാപ്പച്ചന്‍-81) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) മൂന്നിനു നരിയങ്ങാനം സെന്റ്‌ മേരി മഗ്‌ദലന്‍സ്‌ പള്ളിയില്‍. ഭാര്യ തെയ്യാമ്മ പൊന്‍കുന്നം പുതുമന കുടുംബാംഗം.

മക്കള്‍: ജോസഫ്‌ മാത്യു (ബൈജു, യുഎസ്‌എ), ജെസി (ചങ്ങനാശേരി), ഫിലിപ്പ്‌ മാത്യു (യുഎസ്‌എ), പി.എം. മാത്യു (മാത്തച്ചന്‍), അനിത (യുഎസ്‌എ).

മരുമക്കള്‍: ടെസി കൊട്ടുകാപ്പള്ളി പുതുമന (വാഴൂര്‍), മാത്യു ചെറിയാന്‍ നാല്‌പതാംകുളം, ചങ്ങനാശേരി (റിട്ട. മാനേജര്‍, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌), സിന്ധു അമ്പാട്ട്‌, ഇടപ്പള്ളി (യുഎസ്‌എ), കാജല്‍ പാമ്പക്കല്‍ (പയപ്പാര്‍), ജോജി പോള്‍ മഠത്തിപ്പറമ്പില്‍, എറണാകുളം (യുഎസ്‌എ).
പ്രമുഖ വ്യവസായി പി.ജെ. മാത്യു നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക