Image

റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി മിനിയാപ്പോളിസ്‌ ഹിന്ദു ക്ഷേത്രത്തില്‍

സുരേഷ്‌ നായര്‍ Published on 16 September, 2012
റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി മിനിയാപ്പോളിസ്‌ ഹിന്ദു ക്ഷേത്രത്തില്‍
മിനിയാപ്പോളിസ്‌: പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും, പാടുംപാതിരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫാ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി മിനസോട്ട ഹിന്ദു ക്ഷേത്രത്തില്‍ സെപ്‌റ്റംബര്‍ 22-ന്‌ ശനിയാഴ്‌ച വൈകുന്നേരം നടക്കും. ഹിന്ദു സൊസൈറ്റി ഓഫ്‌ മിനസോട്ടയാണ്‌ പരിപാടിയുടെ സംഘാടകര്‍. കേരളത്തിലെ പക്കമേളക്കാരും കച്ചേരിയില്‍ പങ്കെടുക്കുന്നു.

പ്രൊഫ. അബ്‌ദുള്‍ അസീസ്‌ (വയലിന്‍), ഗുരുവായൂര്‍ സനോജ്‌ (മൃദംഗം), എ.എസ്‌ ശ്രീജിത്ത്‌ (ഘടം)എന്നിവരാണ്‌ ഫാ. പൂവത്തിങ്കലിനോടൊപ്പം കച്ചേരിയില്‍ പങ്കെടുക്കുന്നത്‌.

പ്രവേശന പാസുകള്‍ ഓണ്‍ലൈനായി sulekha.com വഴി വാങ്ങാവുന്നതാണ്‌. ടിക്കറ്റുകള്‍ വാങ്ങുവാനായി പോള്‍ കുറ്റിക്കാടന്‍ (612 384 7075), വിജയ്‌ രാമനാഥന്‍ (952 465 1268) എന്നിവരേയും സമീപിക്കാം.

ഇന്ത്യാ അസോസിയേഷന്‍ ഓഫ്‌ മിനസോട്ടയും (ഐഎഎം) ഈ പരിപാടിയില്‍ സഹകരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: hindumandiram.org
റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി മിനിയാപ്പോളിസ്‌ ഹിന്ദു ക്ഷേത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക