Image

15% അമേരിക്കക്കാര്‍ പട്ടിണിയില്‍

Published on 16 September, 2012
15% അമേരിക്കക്കാര്‍ പട്ടിണിയില്‍
ന്യൂയോര്‍ക്ക്:  സമ്പന്നതയുടെ കൊടിയടയാളമാണ് അമേരിക്ക. സുഖസൗകര്യങ്ങളിലും ജീവിതനിലവാരത്തിലും മറ്റേത് രാജ്യത്തേക്കാളും മുമ്പന്‍മാര്‍. കാര്യങ്ങള്‍ ഇങ്ങനൊയെക്കായാണെങ്കിലും അമേരിക്കയിലും പട്ടിണികിടക്കുന്നവര്‍ക്ക് ഒരു കുറവുമില്ല. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ നാലര കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യത്തിലായിരുന്നു. ശത്രുക്കള്‍ പറഞ്ഞുണ്ടാക്കുന്ന വാര്‍ത്തയല്ല, മറിച്ച് അമേരിക്കയിലെ സെന്‍സസ് ബ്യൂറോ പുറത്തുവിട്ട് കണക്കാണ്.

അമേരിക്കയിലെ നാലര കോടി അറുപത് ലക്ഷം ആളുകളാണ് കഴിഞ്ഞ വര്‍ഷം കൊടിയ ദാരിദ്ര്യത്തില്‍ കഴിഞ്ഞത്. ഇത് അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരും. 2010 ല്‍ 15.1 ശതമാനം ജനങ്ങളായിരുന്നു ദാരിദ്ര്യത്തിലുണ്ടായിരുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 21.9ശതമാനവും ദാരിദ്ര്യത്തിലാണ്.

അമേരിക്കയില്‍ ഇടത്തട്ടുകാരുടെ കഴിഞ്ഞവര്‍ഷത്തെ  വാര്‍ഷിക വരുമാനം  50,054 ഡോളറാണ്. ഇതില്‍നിന്ന് 1.5 ശതമാനത്തിന്റെ ഇടിവാണ് വാര്‍ഷിക വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുളള ശ്രമത്തിലാണിപ്പോള്‍ ഭരണകൂടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക