Image

ചൈനയെ കയറൂരി വിട്ടത് ഒബാമയെന്ന് റോംനി

Published on 16 September, 2012
ചൈനയെ കയറൂരി വിട്ടത് ഒബാമയെന്ന് റോംനി
വാഷിങ്ടണ്‍: അമേരിക്കയിലുടനീളം മേധാവിത്വം സ്ഥാപിക്കുംവിധം ചൈനയെ കയറൂരി വിട്ടത് പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് റിപ്പബ്‌ളിക്കന്‍ കക്ഷിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനി. കറന്‍സിയില്‍ ചൈന നടത്തുന്ന കള്ളക്കളികള്‍മൂലം ആയിരക്കണക്കിന് അമേരിക്കക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വ്യവസായികരംഗത്തും സാമ്പത്തികരംഗത്തും നിയന്ത്രണമില്ലാതെ കുതിച്ചുയരാന്‍ ചൈനയെ അനുവദിക്കുക വഴി അമേരിക്ക ഒബാമയുടെ ഭരണകാലത്തില്‍ പിന്തള്ളപ്പെടുകയാണെന്നും റോംനി കുറ്റപ്പെടുത്തി.അമേരിക്കന്‍ കമ്പനികളെ കബളിപ്പിക്കുന്ന ചൈനീസ് തന്ത്രത്തിന് എത്രയുംവേഗം കടിഞ്ഞാണിടണമെന്നും റോംനി ആവശ്യപ്പെട്ടു.

ചൈനയെ കയറൂരി വിട്ടത് ഒബാമയെന്ന് റോംനി ചൈനയെ കയറൂരി വിട്ടത് ഒബാമയെന്ന് റോംനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക