Image

ഇന്ത്യയില്‍ അഴിമതിയും വര്‍ഗീയതയും വളരുന്നു: എം.വി. ഗോവിന്ദന്‍

സലിം കോട്ടയില്‍ Published on 16 September, 2012
ഇന്ത്യയില്‍ അഴിമതിയും വര്‍ഗീയതയും വളരുന്നു: എം.വി. ഗോവിന്ദന്‍
കുവൈറ്റ്‌: ഇന്ത്യന്‍ ഭരണ വര്‍ഗത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയും സമൂഹത്തെ ബാധിച്ചിരിക്കുന്ന വര്‍ഗീയത എന്ന വിപത്തും നാം നേരിടുന്ന പ്രധാന വെല്ലു വിളികളാണെന്ന്‌ എം.വി. ഗോവിന്ദന്‍ അപിപ്രായപ്പെട്ടു. വര്‍ത്തമാനകാല രാഷ്ട്രീയവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ കല കുവൈറ്റ്‌ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നഷ്ട്‌ടത്തിന്റെ സാമൂഹ്യ വത്‌കരണവും ലാഭത്തിന്റെ സ്വകാര്യ വത്‌കരണം എന്ന ആഗോള മുതലാളിത്തത്തിന്റെ സാമ്പത്തിക നയമാണ്‌ യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

2 ജി സ്‌പെക്ട്രം, കല്‍ക്കരി ഖനി അഴിമതി തുടങ്ങിയ വമ്പന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഉപോല്‌പ്പന്നങ്ങളാണ്‌. വളരുന്ന വര്‍ഗീയതയും അതുമൂലം തളരുന്ന സംസ്‌കാരവും നാം നേരിടുന്ന മറ്റൊരു വിപത്താണെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഗീയ വാദിക്കു ഒരിക്കലും ഒരു വിശ്വാസിയാവാന്‍ കഴിയില്ല, അതുപോലെ ഒരു വിശ്വാസിക്ക്‌ വര്‍ഗീയവാദിയാവാനും കഴിയില്ല എന്നതുമാണ്‌ തങ്ങളുടെ നിരീക്ഷണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ഒരു മതനിരപേക്ഷ സംസ്‌കാരം നില നിര്‍ത്തുക എന്നതാണ്‌ ഇടതുപക്ഷ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

മാധ്യമ പ്രവര്‍ത്തനം ഏതു കാലത്തും വര്‍ഗപരമാണ്‌. നിലനില്‍ക്കുന്ന സാമൂഹ്യസാമ്പത്തിക വ്യവസ്ഥിതിയെ താങ്ങി നിര്‍ത്തുന്ന മാധ്യമ സംസ്‌കാരമാണ്‌ ബഹുഭൂരിപക്ഷം മാധ്യമങ്ങളും നിര്‍വഹിക്കുന്നത്‌.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ കല കുവൈറ്റ്‌ പ്രസിഡന്റ്‌ കെ.വിനോദ്‌ അധ്യക്ഷത വഹിച്ചു. കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങിനു കല കുവൈറ്റ്‌ ജനറല്‍ സെക്രട്ടറി സജി തോമസ്‌ മാത്യു സ്വാഗതവും ട്രഷറര്‍ വിനോദ്‌ കെ. ജോണ്‍ നന്ദിയും പറഞ്ഞു.

പരിപാടികള്‍ക്ക്‌ കേന്ദ്ര ഭാരാവഹികളായ വിന്നു കല്ലേലി, സുദര്‍ശനന്‍, എന്‍.ആര്‍. രജീഷ്‌, ജോണ്‍സന്‍ ജോര്‍ജ്‌, രഞ്‌ജിത്ത്‌, സജിത സ്‌കറിയ, പി.ആര്‍. ബാബു, ദിലിപ്‌ നടെരി, വികാസ്‌, പ്രിസ്റ്റന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇന്ത്യയില്‍ അഴിമതിയും വര്‍ഗീയതയും വളരുന്നു: എം.വി. ഗോവിന്ദന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക