Image

ഷാര്‍ജ സീറോ മലബാര്‍ കൊയ്‌നോനിയായുടെ നേതൃത്വത്തില്‍ ഓണഘോഷം സംഘടിപ്പിച്ചു

ജോ കാവാലം Published on 16 September, 2012
ഷാര്‍ജ സീറോ മലബാര്‍ കൊയ്‌നോനിയായുടെ നേതൃത്വത്തില്‍ ഓണഘോഷം സംഘടിപ്പിച്ചു
ഷാര്‍ജ: ഷാര്‍ജ സീറോ മലബാര്‍ കൊയ്‌നോനിയായുടെ നേതൃത്വത്തില്‍ ഓണഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ പാലസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ മാത്യു ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ജോസഫ്‌ ചാക്കോ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തോമസ്‌ മറ്റപ്പള്ളി, കെ.വി. റാഫേല്‍, ജോസഫ്‌ കളത്തില്‍, ബെന്നി ഇടയാടിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോര്‍ജ്‌ ജോസഫ്‌ കോലഞ്ചേരി സ്വാഗതവും തോമസ്‌ ചിറ്റിലപ്പിള്ളി നന്ദിയും പറഞ്ഞു.

കുഞ്ഞ്‌ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത കലാവിരുന്നിന്‌ ജെറി വര്‍ഗീസ്‌, മെറിന്‍ ഡേവിഡ്‌, ആന്‍ മേരി ജോസഫ്‌, എല്‍വിന്‍ മാത്യു, റൊണാള്‍ഡ്‌ റാഫേല്‍, ലെമി തോമസ്‌, ക്രിസ്റ്റി മാത്യു, ഷാന്റി സിജു, ജാന്‍സ്‌മോന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ വിവിധ തരം ഓണമത്സരങ്ങള്‍ നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.

യുഎയിലെ പ്രശസ്‌ത മധ്യപ്രവര്‍ത്തകരായ റോയി റാഫേല്‍ (ഗോള്‍ഡ്‌ എഫ്‌ എം), ഐപ്പ്‌ വള്ളിക്കാടന്‍ (റേഡിയോ മി), അഭിലാഷ്‌ തോമസ്‌ (ഇടയന്‍ ന്യൂസ്‌), മലയാളം പാരിഷ്‌ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറി ടോം അലക്‌സ്‌ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. പരിപാടികള്‍ക്ക്‌ റെയ്‌സന്‍ അലക്‌സ്‌, ബൈജു കുര്യന്‍, സുരേഷ്‌ വാടാന, വക്കച്ചന്‍, വി.ടി. ജസ്റ്റിന്‍, തോമസ്‌ സെബാസ്റ്റ്യന്‍, ബാബു ജോസഫ്‌, ഡേവി പരിയടന്‍, ഡേവിഡ്‌ ജോണ്‍, ഷിബു മുരിക്കനാനി, റോയ്‌, ഡോ. ഷാജി, മാത്യു സെബാസ്റ്റ്യന്‍, സോണിച്ചന്‍, റെജി തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
ഷാര്‍ജ സീറോ മലബാര്‍ കൊയ്‌നോനിയായുടെ നേതൃത്വത്തില്‍ ഓണഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക