Image

`മക്കയിലെ രണ്‌ടാമത്തെ ഇന്‍ഡസ്‌ട്രിയല്‍ സിറ്റി 2016 ല്‍ പൂര്‍ത്തിയാകും'

ജാഫറലി പാലക്കോട്‌ Published on 16 September, 2012
`മക്കയിലെ രണ്‌ടാമത്തെ ഇന്‍ഡസ്‌ട്രിയല്‍ സിറ്റി 2016 ല്‍ പൂര്‍ത്തിയാകും'
മക്ക: മക്കയില്‍ പുതുതായി ഒരു ഇന്‍ഡസ്‌ട്രിയല്‍ സിറ്റി കൂടി സ്ഥാപിക്കുന്നു. 50 മില്യണ്‍ സൗദി റിയാല്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന വ്യവയായ നഗരത്തിന്റെ പണി 2016 ല്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ മക്കാ ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ അംഗം സാദ്‌ അല്‍ ഖുറേഷി അറിയിച്ചു. എന്നാല്‍ വ്യവസായ നഗരത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതു മുതല്‍ തുടര്‍ന്നുള്ള പത്തു വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ സൗദി റിയാലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്‌ടും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏകദേശം നാലായിരത്തിലധികം സ്വദേശികള്‍ക്ക്‌ ഇവിടെ ജോലി നല്‍കാനാകുമെന്നണ്‌ അധികൃതരുടെ പ്രതീക്ഷ. അതോടൊപ്പം വിദേശികള്‍ക്കും ജോലി ലഭ്യമാകും.

ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌, മുനിസിപ്പാലിറ്റി, വ്യവസായ മന്ത്രാലയം തുടങ്ങിയവരുടെ സംയുക്താഭിമുഖൃത്തില്‍ നിര്‍മാണത്തിന്റെ പ്രാരംഭ നടപടി ക്രമങ്ങള്‍ സ്വീകരിച്ചുതുടങ്ങാന്‍ ഒരു വര്‍ഷമെങ്കിലുമെടുക്കും. 2016 ഓടെ ഇന്‍ഡസ്‌ട്രിയല്‍ സിറ്റി തുറന്ന്‌ പ്രവൃത്തിക്കാനാകും. വിശുദ്ധ നഗരിയിലെത്തുന്ന തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക്‌ തിരിച്ചുപോകുമ്പോള്‍ വേണ്‌ടപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ നല്‍കാനായി മക്കയില്‍നിന്നും സാധാരണയായി വാങ്ങാറുള്ള സാധനങ്ങളുടെ നിര്‍മാണമായിരിക്കും നിര്‍ധിഷ്‌ട രണ്‌ടാമത്തെ ഇന്‍ഡസ്‌ട്രിയില്‍ സിറ്റില്‍നിന്നും പ്രധാനമായും ഉത്‌പാദിപ്പിക്കുക.

സിറ്റിയുടെ പ്രവര്‍ത്തനം തുടങ്ങിയാല്‍ കാലക്രമേണ ഇന്ത്യ, ചൈന തുടങ്ങി മറ്റിതര തെക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ നിര്‍ത്തലാക്കാനും `മെയ്‌ഡ്‌ ഇന്‍ മക്ക' എന്ന ലേബലിലുള്ള സാധനങ്ങള്‍ തീര്‍ഥാടകര്‍ക്ക്‌ മക്കയില്‍നിന്ന്‌ വാങ്ങാനാകും. തീര്‍ഥാടകര്‍ സ്ഥിരമായി വാങ്ങുന്ന സാധനങ്ങള്‍ പ്രതിവര്‍ഷം പതിനൊന്ന്‌ ബില്യണ്‍ സൗദി റിയാലിന്റേതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക