Image

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 15 September, 2012
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹൂസ്റ്റണ്‍: രാഷ്‌ട്രീയത്തിനും മതത്തിനും അതീതമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ മലയാളികളുടെ സൗഹൃദസംഘടനയായ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെപ്‌റ്റംബര്‍ രണ്ടാം തീയതി വൈകിട്ട്‌ അഞ്ചുമണിക്ക്‌ മിസോറി സിറ്റിയില്‍ കൂടിയ യോഗത്തിലാണ്‌ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ചാപ്‌റ്ററിന്റെ പ്രസിഡന്റായി റെജി ചിറയിലിനേയും, വൈസ്‌ പ്രസിഡന്റായി സണ്ണി കണയത്തിനേയും, ജനറല്‍ സെക്രട്ടറിയായി റോയി തീയടിക്കലിനേയും, ട്രഷററായി ചാള്‍സ്‌ ചെല്ലക്കോണിനേയും തെരഞ്ഞെടുത്തു.

അടുത്ത വര്‍ഷത്തെ ഭാവി പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും, കേരളത്തില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഇതിന്റെ തുടക്കമായി പത്തനംതിട്ട വെട്ടിപ്രം കരമുണ്ടയ്‌ക്കല്‍ ശോശാമ്മ എന്ന സാധു സ്‌ത്രീക്ക്‌ വീടു പണിയുന്നതിന്‌ സഹായം ചെയ്യാനും തീരുമാനിച്ചു. അതിനുള്ള തുക റെജി ചിറയില്‍ സംഭാവനയായി നല്‍കുകയും ചെയ്‌തു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബ്ലെസന്‍ ഹൂസ്റ്റണ്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ പ്രസംഗിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്ന സംഘടനകളേയാണ്‌ സമൂഹത്തിന്‌ ആവശ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

ചാപ്‌റ്ററിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെജി ചിറയില്‍ മികച്ച സംഘടകനായി ഇതിനോടകം കഴിവ്‌ തെളിയിച്ച വ്യക്തിയാണ്‌. മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ഹൂസ്റ്റണ്‍ വൈസ്‌ പ്രസിഡന്റ്‌, റാന്നി അസോസിയേഷന്‍ ഹൂസ്റ്റണ്‍ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റെജി കെ.എച്ച്‌.സി ഡയാലിസിസ്‌ ആക്‌സസ്‌ സെന്റര്‍ സര്‍ജറി വിഭാഗം മാനേജര്‍ കൂടിയാണ്‌. ഹൂസ്റ്റണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ മാനേജിംഗ്‌ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. റാന്നി മന്ദമരുതി സ്വദേശിയാണ്‌. ഭാര്യ: മിനി. മക്കള്‍: നോവ. കാലിബ്‌.

വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി കണയത്ത്‌ ഹെല്‍ത്ത്‌ കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്‌. ഗ്രേയ്‌സ്‌ ടി.എല്‍.സി എന്ന ഹോം ഹെല്‍ത്ത്‌ കെയര്‍ സെന്ററിന്റെ അഡ്‌മിനിസ്‌ട്രേറ്ററായ സണ്ണി കണയത്ത്‌ ഹൂസ്റ്റണിലെ വിവിധ കലാ സാംസ്‌കാരിക സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിലെ അംഗമായ സണ്ണി കണയത്ത്‌ പുനലൂര്‍ സ്വദേശിയാണ്‌. ഭാര്യ: ഗ്രേയ്‌സ്‌. മക്കള്‍: എലിസബത്ത്‌, എഡ്വാര്‍ഡ്‌, എറിക്‌.

സാഹിത്യകാരനും മികച്ച സംഘാടകനുമാണ്‌ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റോയി തീയാടിക്കല്‍. ഹൂസ്റ്റണിലെ വിവിധ സാഹിത്യ സാംസ്‌കാരിക സംഘടനകളില്‍ നിറ സാന്നിധ്യമായ റോയി തീയാടിക്കല്‍ നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്‌. റാന്നി തീയാടിക്കല്‍ സ്വദേശിയും ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗവുമാണ്‌. ഓള്‍ വേള്‍ഡ്‌ ട്രാവല്‍ എന്ന സ്ഥാപനം നടത്തുന്നു. ഭാര്യ: ആശ. മക്കള്‍: ക്രിസ്റ്റീന. ബിലാന്റാ.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ചാള്‍സ്‌ ചെല്ലക്കോണ്‍ മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ ട്രഷറര്‍ കൂടിയാണ്‌. മെമ്മോറിയല്‍ ഹെര്‍മ്മന്‍ ഹോസ്‌പിറ്റല്‍ സിസ്റ്റംസില്‍ റേഡിയോഗ്രാഫറായി സേവനം അനുഷ്‌ഠിക്കുന്നു. ഹൂസ്റ്റണ്‍ സെന്റ്‌ തോമസ്‌ കത്തീഡ്രല്‍ ഇടവകാംഗമാണ്‌. ഭാര്യ: കുഞ്ഞുമോള്‍. മകള്‍: ഷീന.

അടുത്തവര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച്‌ നടത്തുമെന്നും അമേരിക്കന്‍ വെല്‍ഫെയര്‍ അസോസിയേഷനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ താത്‌പര്യമുള്ള വര്‍ ബന്ധപ്പെടുക. പ്രസിഡന്റ്‌ റെജി ചിറയില്‍ (281 778 8681).
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തുഅമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക